രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഭാജി രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തെത്തിയത്. ക്രിക്കറ്റ് കളിക്കുന്നതിനായ അടുത്ത ദിവസം ഗ്രൗണ്ടിലിറങ്ങുന്നുണ്ടെന്നും ഭാജി കളിയാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയെന്നും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ രംഗത്തെത്തിയേക്കുമെന്നുമാണ് ഇന്ത്യ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്കു പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് ചീഫ് അമരീന്ദര്‍ സിംഗ് ഹര്‍ഭജനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha