അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്; എന്നിട്ടും ബാറ്റിംഗ് ടീം ജയിച്ചു!

ന്യൂസിലന്‍ഡ് ട്വന്റി 20 ലീഗ് മത്സരത്തിലാണ് അസാധാരണ ക്ലൈമാക്‌സ്. അവസാന പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്, എന്നിട്ടും ഒരു ടീം ജയിച്ചു. അവസാന ഓവര്‍ എറിയാനെത്തിയ ഫാസ്റ്റ് ബൗളര്‍ ഗ്രയീം ആല്‍ഡ്രിജിന് പറ്റിയ വലിയ പിഴവാണ് എതിര്‍ ടീമിന് സ്വപ്‌നതുല്യമായ ജയം സമ്മാനിച്ചത്.
ബാറ്റ്‌സ്മാന് അടിക്കാന്‍ പാകത്തില്‍ പന്തെറിഞ്ഞാലും ജയിക്കാമെന്നിരിക്കെ ഗ്രയീം പന്ത് അല്‍പ്പം പൊക്കിയെറിഞ്ഞു. ബാറ്റ്‌സ്മാന്റെ ബാറ്റില്‍ കൊണ്ട പന്ത് വിക്കറ്റ് കീപ്പറേയും മറികടന്ന് ബൗണ്ടറിയിലേക്ക് പറക്കുന്നതാണ് കണ്ടത്. ബാറ്റ്‌സ്മാന്റെ അരക്ക് മുകളില്‍ പന്തെറിഞ്ഞതിനെ തുടര്‍ന്ന് അമ്പയര്‍ നോ ബോളും വിളിച്ചു.ലീഗിലെ നിയമപ്രകാരം ഒരു നോബോളിന് രണ്ട് റണ്‍സാണ് എക്‌സ്ട്രാസ്. എക്‌സ്ട്രാസും ബൗണ്ടറിയും ചേര്‍ത്ത് ബാറ്റിങ്ങ് ടീമിന് ലഭിച്ചത് ആറ് റണ്‍സ്. ഇതോടെ അവസാന പന്തില്‍ ബാറ്റിങ് ടീം ആറ് റണ്‍സെടുത്താന്‍ ജയിക്കുമെന്നായി. അവസാന പന്ത് അത്യുഗ്രന്‍ സിക്‌സര്‍ പറത്തിയ ആന്‍ഡ്രെ ആഡംസ് എന്ന ബാറ്റ്‌സ്മാന്‍ ടീമിന് വേണ്ടി വിജയം സ്വന്തമാക്കി.
https://www.facebook.com/Malayalivartha