എന്ത് ചെയ്യണമെന്നും ചെയ്യണ്ടെന്നും എനിക്കു നന്നായി അറിയാം

ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മറുപടിയമായി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷമി പ്രതികരിച്ചത്.
ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണമെന്നും ചെയ്യണ്ടെന്നും തനിക്കു നന്നായി അറിയാമെന്നും ഷമി പറഞ്ഞു. തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്നും വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ ഹസിന്‍ തനിക്കൊപ്പം കൈയ്യില്ലാത്ത വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഫെയ്‌സ്ബുക്കില്‍ ചില സദാചാരവാദികള്‍ ഷമിയ്‌ക്കെതിരെ തിരിയാന്‍ കാരണം. ഭാര്യയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി നിരവധി പേര്‍ കമന്റുകള്‍ ചെയ്തിരുന്നു.
ഹസിന്‍ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്നും, ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നിേല്ല എന്നായിരുന്നു മറ്റു ചിലര്‍ ചോദിച്ചത്.
https://www.facebook.com/Malayalivartha