അടി തെറ്റിയാല്‍ അമ്പയറും; തീരുമാനത്തില്‍ അബദ്ധം പിണഞ്ഞത് തേര്ഡ് അമ്പയര്ക്ക്

മത്സരങ്ങള്‍ക്കിടെ തീരുമാനമെടുക്കാന്‍ അമ്പയര്‍ക്ക് സംശയമുണ്ടാകുമ്പോഴോ അല്ലാത്ത അവസരങ്ങളില്‍ അമ്പയറുടെ തീരുമാനം പുന പരിശോധിക്കാനുമാണ് ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടുക. വീഡിയോ ദൃശ്യങ്ങളുടേയും ഗ്രാഫിക്സിന്റേയും സഹായത്തോടെ തേര്‍ഡ് അമ്പയര്‍ വിധിക്കുന്ന തീരുമാനം പൂര്‍ണമായും ശരിയുമായിരിക്കും. എന്നാല്‍ മെല്‍ബണില്‍ നടക്കുന്ന പാകിസ്താന്‍-ഓസ്ട്രേലിയ മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന അസ്ഹര്‍ അലിക്കെതിരേയുള്ള അപ്പീലില്‍ പരിശോധന നടത്തി തീരുമാനം അറിയിക്കുമ്പോഴായിരുന്നു തേര്‍ഡ് അമ്പയറായ റിച്ചാര്‍ഡ് ഇല്ലിങ് വര്ത്തിന് അബദ്ധം പറ്റിയത്. വീഡിയോ ദൃശ്യങ്ങളില്‍ അസ്ഹര്‍ അലി ഔട്ടല്ല എന്ന് വ്യക്തമായെങ്കിലും സ്‌ക്രീനില്‍ തെളിഞ്ഞത് അസ്ഹര്‍ ഔട്ടാണെന്നായിരുന്നു. ഒരു നിമിഷം കാണികളും കളിക്കാരും അന്ധാളിച്ചു പോയി. വിധിക്കാനുള്ള പച്ച ബട്ടണ്‍ അമര്‍ത്തുന്നതിന് പകരം ഔട്ട് വിധിക്കുന്ന ചുവന്ന ബട്ടണ്‍ അമര്‍ത്തിയതാണ് അബദ്ധത്തിന് ഇടയാക്കിയത്. ഒരു നിമിഷത്തെ ആശങ്കക്ക് ശേഷം കളിക്കാരുടേയും കാണികളുടേയും മുഖത്ത് ചിരിപടര്‍ന്നു. എന്നാല്‍ അബന്ധം പിണഞ്ഞെന്ന് മനസ്സിലാക്കിയ റിച്ചാര്‍ഡ് ഉടന്‍ തന്നെ നോട്ട് ഔട്ട് വിധിച്ചു.
കളി തുടര്‍ന്ന അസ്ഹര്‍ 136 റണ്‍സുമായി രണ്ടാം ദിനം പുറത്താകാതെ ക്രീസിലുണ്ട്. ആദ്യ ദിനം മഴമൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സായിരുന്നു പാകിസ്താന്റെ സമ്പാദ്യം. എന്നാല്‍ രണ്ടാം ദിം മികച്ച കളി പുറത്തെടുത്ത പാക് ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.
https://www.facebook.com/Malayalivartha