മലയാളി ക്രിക്കറ്റ് താരം സച്ചിന്‍ ബേബിയുടെ വിവാഹം ക്ഷണം വീഡിയോയിലൂടെ

കേരള ക്രിക്കറ്റ് താരം സച്ചിന്‍ ബേബിയുടെ വിവാഹത്തിനുള്ള ക്ഷണം രസകരവും വ്യത്യസ്തവുമാണ്. ഒരു ചെറിയ ഷോട്ട് ഫിലിം കാണുന്ന രീതിയിലാണ് തന്റെ വിവാഹത്തിന് സച്ചിന്‍ ബേബി ക്ഷണിക്കുന്നത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ അന്ന ചാണ്ടിയാണ് സച്ചിന്റെ പ്രതിശ്രുത വധു. പാഡണിഞ്ഞ്, ബാറ്റേന്തി, റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുപ്പത്തിയാറാം നമ്പര്‍ ജെഴ്‌സിയണിഞ്ഞ് കൊച്ചിയുടെ ഗ്രൗണ്ടിലേയ്ക്ക് ഇറങ്ങുകയാണ് വീഡിയോയില്‍ സച്ചിന്‍ ബേബി.
ക്രീസില്‍ നിലയുറപ്പിച്ച സച്ചിന് നേരെ പന്തെറിയുന്നത് സച്ചിന്റെ മുപ്പത്തിയാറാം നമ്പറില്‍ അന്ന ചാണ്ടി. മുടി കോതിയൊതുക്കി ജെഴ്‌സിയുടെ കൈ തെറുത്ത് കയറ്റി ഓടിവന്ന് പന്തെറിഞ്ഞ അന്നയുടെ മീഡിയം പേസില്‍ സച്ചിന്‍ ക്ലീന്‍ ബൗള്‍ഡ്. പുറത്തായ സച്ചിന്‍ പക്ഷേ, പോയത് നിരാശയോടെ പവലിയനിലേയ്ക്കല്ല, ഐപിഎല്ലിന്റെ ഈണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന അന്നയുടെ അടുക്കലേയ്ക്ക്. മുന്നില്‍ മുടുകുത്തി പുണര്‍ന്ന സച്ചിന് നെറുകയില്‍ അന്ന പ്രണയത്തോടെ ഒരു ചുംബനം നല്‍കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വിവാഹത്തിന്റെ ക്ഷണപത്രം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഐപിഎല്ലിനെയും റോയല്‍ ചാലഞ്ചേഴ്‌സിനെയും കൂട്ടിയിണക്കി കോക്കനട്ട് വെഡ്ഡിങ് സിനിമാസാണ് മനോഹരമായി ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വെച്ച് ജനുവരി അഞ്ചിനാണ് വിവാഹം.
https://www.facebook.com/Malayalivartha