ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ച്വറി അടിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ റെക്കോര്‍ഡ് നേടി വാര്‍ണര്‍

പാക്കിസ്താനെതിരെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് ഓസ്‌ട്രോലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെക്ഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലെത്തിച്ചത്. പാക്കിസ്താനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് വാര്‍ണര്‍ ഈ നേട്ടം കൈവരിക്കുന്നത്.
ആദ്യ ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് മുന്‍പാണ് വാര്‍ണര്‍ സെഞ്ച്വറി തികച്ചത്. പാക് ബൗളര്‍മാര്‍ക്കെതിരെ സ്‌ഫോടനാത്മക ബാറ്റിംഗ് ആയിരുന്നു വാര്‍ണര്‍ കാഴ്ചവച്ചത്. ഒരു ദാക്ഷിണ്യവും കൂടാതെ കടന്നാക്രമിച്ച വാര്‍ണര്‍ 78 പന്തുകളില്‍ നിന്നാണ് സെഞ്ച്വറിയിലെത്തിയത്. വാര്‍ണര്‍ മൂന്നക്കത്തിലെത്തുന്‌പോള്‍ 25 മിനിറ്റ് മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
ഉച്ചഭക്ഷമണത്തിന് പിരിയാന്‍ 20 മിനിറ്റ് ബാക്കി നില്‍ക്കെ വാര്‍ണര്‍ 86 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. 41 വര്‍ഷത്തെ ഇടവേശയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു റെക്കോര്‍ഡ് പിറക്കുന്നത്. 1976 ല്‍ ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്താന്‍ താരം മജീദ് ഖാന്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ച്വറി നേടിയിരുന്നു.
https://www.facebook.com/Malayalivartha