Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഐ എസ്സ് എല്‍ ഫുട്ബോള്‍ ഏഴാം സീസണിന് ഇന്നു കിക്കോഫ്

20 NOVEMBER 2020 07:54 AM IST
മലയാളി വാര്‍ത്ത

കേരളാ ബ്ലാസേ്റ്റഴ്സും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫുട്ബോള്‍ ആരവങ്ങളുടെ ഏഴാം സീസണിന് ഇന്ന് തിരശ്ശീല ഉയരും. വൈകിട്ട് 7.30 മുതലാണ് ഉദ്ഘാടനമല്‍സരം. ബംബോലിനിലെ ജി.എം.സി. സ്റ്റേഡിയത്തിലാണു മത്സരം.

ഇത്തവണ കിരീടത്തിനായി മല്‍സരിക്കുന്നത് 11 ടീമുകളാണ്. ഐ ലീഗ് മുന്‍ ചാമ്പ്യന്‍ ഈസ്റ്റ് ബംഗാളാണു പുതിയ ടീം. എസ്. സി. ഈസ്റ്റ് ബംഗാള്‍ എന്ന പേരിലാണ് അവര്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നത്്.

ബംഗളുരു എഫ്.സി., ചെന്നൈയിന്‍ എഫ്.സി., എഫ്.സി. ഗോവ, ഹൈദരാബാദ് എഫ്.സി., ജംഷഡ്പൂര്‍ എഫ്.സി., കേരളാ ബ്ലാസേ്റ്റഴ്സ് എഫ്.സി., മുംബൈ സിറ്റി എഫ്.സി., ഒഡിഷ എഫ്.സി., നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബയോ ബബിള്‍ സുരക്ഷയില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ കാണികള്‍ക്കു പ്രവേശനമില്ല.

ഗോവയിലെ മൂന്ന് മൈതാനങ്ങളിലായി ടൂര്‍ണമെന്റ്. ഹോം, എവേ രീതി പിന്തുടര്‍ന്നാണു മത്സരങ്ങള്‍.

നിലവില്‍ ആദ്യ 11 റൗണ്ടുകളുടെ മത്സര ക്രമമാണു പുറത്തുവിട്ടത്. 95 മത്സരങ്ങളായിരുന്നു കഴിഞ്ഞ സീസണ്‍ വരെയുണ്ടായിരുന്നത്. ഇത്തവണ ആകെ 115 മത്സരങ്ങള്‍ നടക്കും.

ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മില്‍ ഇതുവരെ 14 തവണ ഏറ്റുമുട്ടിയതില്‍ കൊല്‍ക്കത്തക്കാര്‍ അഞ്ചു തവണയും ബ്ലാസ്റ്റേഴ്സ് നാലു തവണയും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ വീതം സമനിലയായി. എ.ടി.കെ. ബ്ലാസ്റ്റേഴ്സിനെതിരേ 15 ഗോളുകളും ബ്ലാസ്റ്റേഴ്സ് എ.ടി.കെയ്ക്കെതിരേ 16 ഗോളുകളുമടിച്ചു.

ബ്ലാസേ്റ്റഴ്സിനാണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ. 4.73 ദശലക്ഷമാണ് ബ്ലാസേ്റ്റഴ്സിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഫൈനലില്‍ കളിച്ചെങ്കിലും കപ്പടിക്കാന്‍ ബ്ലാസേ്റ്റഴ്സിന് സാധിച്ചിട്ടില്ല. ''മഞ്ഞപ്പട'' ബ്ലാസേ്റ്റഴ്സിന്റെ പ്രധാന ആരാധക കൂട്ടായ്മയാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.73 ദശലക്ഷം ആരാധകര്‍ ബ്ലാസേ്റ്റഴ്സിനുണ്ട്.

എ.ടി.കെ. മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. എ.ടി.കെ. മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന ടീമിനു സാമൂഹിക മാധ്യമങ്ങളില്‍ 1.78 ദശലക്ഷം ആരാധകരുണ്ട്. മോഹന്‍ ബഗാനുമായി ലയിച്ചതോടെ ഈ സീസണില്‍ ഇനിയും ടീമിന്റെ ആരാധക പിന്തുണ ഉയരും.

ആറു പുതിയ വിദേശ താരങ്ങളുമായാണ് ബ്ലാസേ്റ്റഴ്സ് ഒരുങ്ങിയത്. കഴിഞ്ഞ 2019-20 സീസണില്‍ ഏഴാമതും അതിനു മുമ്പ് (2018-19) ഒന്‍പതാമതും ഫിനിഷ് ചെയ്ത ബ്ലാസേ്റ്റഴ്സ് 2014, 2016 സീസണുകളില്‍ റണ്ണര്‍ അപ്പായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹ ഉടമയായിരുന്ന കാലത്തെ പ്രതാപത്തിലേക്കു ടീമിനെ തിരിച്ചെത്തിക്കുകയാണു കോച്ച് കിബു വികുനയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (12 minutes ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (21 minutes ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (34 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (40 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (47 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (55 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (1 hour ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (1 hour ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (1 hour ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (2 hours ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (4 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (5 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (5 hours ago)

Malayali Vartha Recommends