Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

കെപിഎൽ: ഉജ്ജ്വല തിരിച്ചുവരവിലൂടെ ഗോൾഡൻ ത്രെഡ്‌സിനെ വീഴ്ത്തി കാലിക്കറ്റ് എഫ്‌സി

07 MAY 2026 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല തിരിച്ചുവരവിലൂടെ ആവേശജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗോൾഡൻ ത്രെഡ്‌സ് എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. പകരക്കാരായി ഇറങ്ങിയ താരങ്ങൾ കളംനിറഞ്ഞ മത്സരത്തിൽ കാലിക്കറ്റിനായി ആന്റണി പൗലോസ് (51'), യോട്ടോ ലോഹെ (90+3') എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഗോൾഡൻ ത്രെഡ്‌സിന്റെ ഏക ഗോൾ ബിബിൻ അജയന്റെ (4') വകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് സെറ്റ് പീസുകളിൽ നിന്നായിരുന്നു.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ബിബിൻ അജയനിലൂടെ ഗോൾഡൻ ത്രെഡ്‌സ് മത്സരത്തിൽ മുന്നിലെത്തി. ഇടത് വിങ്ങിൽ ടച്ച് ലൈനിനു തൊട്ടുമുന്നിൽ ലഭിച്ച ഫ്രീകിക്ക് എടുത്ത ബിബിന് ഒട്ടും പിഴച്ചില്ല. വളഞ്ഞുയർന്ന പന്ത്, ഉയർന്നു ചാടിയ ഗോളിയെയും മറികടന്ന് നേരെ വലയിൽ പതിച്ചതോടെ ഗോൾഡൻ ത്രെഡ്‌സ് അപ്രതീക്ഷിത ലീഡ് നേടി. മഴ മൂലം താൽക്കാലികമായി നിർത്തിവെച്ച മത്സരത്തിൽ, വർധിച്ച വീര്യത്തോടെയാണ് രണ്ടാം പകുതിയെ കാലിക്കറ്റ് എഫ്‌സി സമീപിച്ചത്. ഇതിന്റെ ഫലം 51-ാം മിനിറ്റിൽ സമനില ഗോളായി അവർക്ക് ലഭിച്ചു. ഗോൾഡൻ ത്രെഡ്‌സിന്റെ ഗോൾ പിറന്ന അതേ സ്ഥാനത്ത് നിന്നും ഫ്രീകിക്കെടുത്ത കാലിക്കറ്റിന്റെ ലാൽസ്വമ്പ്യൂയ, പന്ത് കൃത്യമായി ബോക്സിൽ ആന്റണിക്ക് നൽകി. ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ആന്റണി, ക്ലോസ് റേഞ്ചിൽ നിന്നുള്ള മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ടു.

മിനിറ്റുകൾക്ക് ശേഷം കോഴിക്കോടൻ ക്ലബ്ബിന്റെ ബോക്സിനു മുന്നിൽ വെച്ച് ഗോൾഡൻ ത്രെഡ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടുത്തിട്ട് ബിഷോർജിത് ഒരിക്കൽ കൂടി കാലിക്കറ്റ് എഫ്‌സിയുടെ രക്ഷകനായി മാറി. മത്സരത്തിലുടനീളം മികച്ച സേവുകളുമായി താരം വല കാത്തത് കാലിക്കറ്റിന് നിർണായകമായി. രണ്ടാം പകുതിയിൽ താളം കണ്ടെത്തിയതോടെ എതിർ നിരയുടെ ഗോൾമുഖത്തേക്ക് കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റങ്ങൾ ഇരച്ചുകയറി. പലതവണ അവർ ഗോളിനടുത്തെത്തിയെങ്കിലും, ഷോട്ടുകൾ ലക്ഷ്യം കാണാതിരുന്നത് ടീമിനെ നിരാശയിലാഴ്ത്തി.


എന്നാൽ, ഇഞ്ചുറി സമയത്തേക്ക് മത്സരം കടന്നതോടെ കാലിക്കറ്റ് എഫ്‌സിയുടെ ആവേശകരമായ വിജയഗോൾ പിറന്നു. ലാൽസ്വമ്പ്യൂയ എടുത്ത കോർണർകിക്ക് ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചുവിട്ട യോട്ടോ ലോഹെയിലൂടെ കാലിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ ജയം അവിസ്മരണീയമാക്കി. മെയ് ഒൻപതിന് കെഎസ്ഇബിക്ക് എതിരെയാണ് സൂപ്പർ എട്ടിൽ കാലിക്കറ്റ് എഫ്‌സിയുടെ അടുത്ത മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (27 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (36 minutes ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (40 minutes ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (1 hour ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (3 hours ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (11 hours ago)

Malayali Vartha Recommends