Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സിറ്റി,ബയേൺ മ്യൂണിക്ക്,ബാഴ്‌സലോണ,യുവന്റസ് ടീമുകൾ ഇന്ന് കളത്തിലിറങ്ങും

27 FEBRUARY 2021 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

യൂറോപ്പ്യൻ ഫുട്ബാളിൽ മുൻനിര ലീഗുകളിലെ വമ്പന്മാർ ഇന്ന് കളത്തിലിറങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ലീഗിലെ നാലാം സ്ഥാനക്കാരായ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആറിന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

നിലവിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ പത്ത് പോയിന്റ് ലീഡോടെയാണ് സിറ്റിയുടെ കുതിപ്പ്. പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി മികച്ച ഫോമിലാണ്. 25 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പതിനെട്ട് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി അപരാജിതരായി മുന്നേറുകയാണ് സിറ്റി.

റൊട്ടേഷൻ വ്യവസ്ഥയിൽ തന്ത്രങ്ങൾ മെനയുന്ന ഗാർഡിയോളയുടെ സിറ്റി ടീമിൽ എല്ലാ കളിക്കാരും മികച്ച ഫോമിലാണ്.

പ്രീമിയർ ലീഗിലെ മറ്റു മത്സരങ്ങളിൽ വെസ്റ്റ് ബ്രോംവിച്ച് ബ്രൈറ്റനെയും ലീഡ്‌സ് യുണൈറ്റഡ് ആസ്റ്റൺ വില്ലയെയും നേരിടും.

യൂറോപ്യൻ ചാമ്പ്യന്മാരും നിലവിലെ ലീഗ് ചാമ്പ്യന്മാരുമായ ബയേൺ മ്യൂണിക്ക് ജർമ്മൻ ബുന്ദസ് ലീഗയിൽ എഫ്.സി കോളനെ നേരിടും. ബയേണിന്റെ മൈതാനമായ അലയൻസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം രാത്രി എട്ടു മണിയ്ക്കാണ് മത്സരം.

 

ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലായ് ബയേണിന് വിജയിക്കാൻ കഴിയാത്തതിന്റെ നിരാശ തീർക്കാൻ വേണ്ടിയാകും ഇന്ന് കോളനെതിരെ ഇറങ്ങുക. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ന് ബൂട്ടണിയുക.

22 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തുള്ള ആർ.ബി ലെയ്‌പ്‌സിഗിനേക്കാൾ രണ്ടു പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്താണ് ബയേൺ. ബൊറൂസ്സിയ ഡോർട്ട്മുണ്ട്, ആർ.ബി. ലെയ്‌പ്‌സിഗ്, ബൊറൂസ്സിയ മൊൻഷെൻ ഗ്ലാഡ്ബാക്ക് ടീമുകളും ഇന്ന് മത്സരത്തിനിറങ്ങും.

സ്പാനിഷ് ലാലിഗയിൽ മെസ്സിയുടെ ലാലിഗ ഇന്ന് സെവിയ്യയെ നേരിടും. സെവിയ്യയുടെ മൈതാനത്ത് ഇന്ത്യൻ സമയം രാത്രി 8:45 നാണ് മത്സരം. ലീഗിൽ ആദ്യം പതറിപ്പോയ ബാഴ്‌സ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. നാല് ജയവും ഒരു സമനിലയുമായി റയൽ മാഡ്രിഡിന് തൊട്ട് പിറകിലായി മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്ക് മാഡ്രിഡിനെക്കാൾ അഞ്ചു പോയിന്റ് പിറകിൽ.

18 ഗോളുകൾ നേടി ലീഗിൽ ടോപ് സ്‌കോറർ ആയി മിന്നുന്ന ലയണൽ മെസ്സിയിൽ തന്നെയാണ് ബാഴ്‌സയുടെ എല്ലാ പ്രതീക്ഷയും.

ഇറ്റാലിയൻ സീരി എയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസ് വെറോണയെ നേരിടും. മെസ്സിയുടെ ബാഴ്‌സയെ പോലെ തന്നെ റൊണാൾഡോയുടെ യുവന്റസും ലീഗിൽ മൂന്നാമതാണ്. ഒരു കളി കുറവ് കളിച്ച യുവന്റസിന് ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനെക്കാൾ 8 പോയിന്റ് കുറവ്.

മെസ്സിയെപ്പോലെ തന്നെ ലീഗിൽ 18 ഗോളുകൾ നേടി ടോപ് സ്‌കോറർ ആണ് റൊണാൾഡോ. മത്സരം ഇന്ത്യൻ സമയം പുലർച്ചെ 1:15 ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends