ചിലി- മെക്‌സിക്കോ മത്സരം സമനിലയില്‍

രണ്ടാം ജയം തേടി ഇറങ്ങിയ ചിലിയെ മെക്‌സികോ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഒരു പോലെ മുന്നേറ്റം നടത്തിയ മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മെക്‌സികോയാണ്. 21ാം മിനുറ്റില്‍ മാറ്റിസ് വൗസോയാണ് ചിലിയുടെ വല ചലിപ്പിച്ചത്. (സ്‌കോര്‍: 10). ആദ്യ മല്‍സരത്തില്‍ ബൊളീവിയക്കെതിരെ മങ്ങിയ പ്രകടനം കാഴ്ചവച്ച മെക്‌സികോ ചിലിക്കെതിരെ തുടക്കത്തിലെ ആക്രമിച്ചു കളിച്ചു.
എന്നാല്‍ മെക്‌സികോയുടെ ആദ്യ ഗോളിന്റെ ആവേശം തീരും മുമ്പെ ചിലി തിരിച്ചടിച്ചു. 22ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ചിലിയുടെ മധ്യനിര താരം അര്‍ട്ടുറോ വിദാല്‍ സുന്ദരമായി ഹെഡറിലൂടെ മെക്‌സികോയുടെ വലയിലെത്തിച്ചു. (സ്‌കോര്‍: 11).
കോര്‍ണറില്‍ നിന്നു തന്നെയാണ് മെക്‌സികോയും രണ്ടാം ഗോളും നേടിയത്. 29ാം മിനുറ്റില്‍ കിട്ടിയ കോര്‍ണര്‍ കിക്ക് റൗള്‍ ജിമെനസ് ചിലിയുടെ വലയിലെത്തിച്ച് ലീഡുയര്‍ത്തി. (സ്‌കോര്‍: 21). ഇതിനിടെ ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കേ ചിലി സമനില ഗോള്‍ നേടി. 42ാം മിനുറ്റില്‍ എഡ്വോഡോ വര്‍ഗാസാണ് സമനില ഗോള്‍ നേടിയത്. (സ്‌കോര്‍: 22).
രണ്ടാം പകുതി തുടങ്ങി പത്തു മിനുറ്റിനകം ചിലി ഗോള്‍ നേടി ലീഡുയര്‍ത്തി. 55ാം മിനുറ്റില്‍ കിട്ടിയ പെനല്‍റ്റി അര്‍ട്ടുറോ വിദാല്‍ ലക്ഷ്യത്തിലെത്തിച്ചു. (സ്‌കോര്‍ : 32). എന്നാല്‍ ചിലിയുടെ ലീഡ് അധികസമയം നീണ്ടുനിന്നില്ല. 66ാം മിനുറ്റില്‍ മാറ്റിസ് വൗസോയിലുടെ മെക്‌സികോ തിരിച്ചടിച്ചു. (സ്‌കോര്‍ : 33). പിന്നീട് ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ഗ്രൂപ്പില്‍ ചിലിക്കും ബൊളീവിയക്കും നാലും മെക്‌സികോയ്ക്ക് രണ്ടും പോയിന്റായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha