സാമ്പത്തിക തട്ടിപ്പ് : നെയ്മറിനെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബാര്‍സിലോന ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ കേസ്. സ്പാനിഷ് കോടതിയിലാണ് കേസ്. 2013ല്‍ ബാര്‍സിലോനയ്ക്കു വേണ്ടി ബ്രസീലിയന്‍ താരം നെയ്മര്‍ 600 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്നും എന്നാല്‍ 410 കോടി രൂപയായി പ്രതിഫലം കുറച്ചു കാണിച്ചുവെന്നുമാണ് പരാതി. ഇതുവഴി നെയ്മര്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
നെയ്മര്‍ക്ക് ക്ലബ്ബ് മാറ്റത്തിലൂടെ ലഭിക്കുന്ന തുകയുടെ 40 ശതമാനം അവകാശപ്പെട്ട നിക്ഷേപ സ്ഥാപനമാണ് പരാതിയുമായി രംഗത്തെത്തിയത്. ബാര്‍സിലോന അധികൃതര്‍, നെയ്‌റുടെ പിതാവ്, മുന്‍ക്ലബ്ബ് സാന്റോസ് എന്നിവരുടെ പേരും പരാതിയിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നെയ്മറിനായി ക്വോട്ട് ചെയ്ത തുകകള്‍ വെളിപ്പെടുത്താന്‍ യൂറോപിലെ പ്രമുഖ ടീമുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha