പൗളോ ഗുറെറോയ്ക്ക് ഹാട്രിക്ക്, പെറു സെമിയില്‍ കടന്നു

പൗളോ ഗുറെറോയുടെ ഹാട്രിക് മികവില്‍ പെറു കോപ്പ അമേരിക്ക സെമിയില്‍ കടന്നു. ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. 20, 23, 74 മിനിറ്റുകളിലായിരുന്നു പൗളോ ഗുറെറോയുടെ ഗോളുകള്‍. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ മാര്‍സലോ മൊറാനോയാണ് ബൊളീവിയയുടെ ആശ്വാസഗോളടിച്ചത്.
ഗ്രൂപ്പ് എയില്‍നിന്നു രണ്ടാംസ്ഥാനക്കാരായി അവസാന എട്ടിലെത്തിയ ടീം പെറു ബൊളീവിയക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കത്തില്‍ തന്നെ ബൊളീവിയന്‍ ഗോള്‍ മുഖത്ത് ആക്രമണം തുടങ്ങിയ പെറു 20ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. യുവാന്‍ വര്‍ഗസ് നല്‍കിയ പാസില്‍ നിന്ന് ഗുറെറോ ലക്ഷ്യം കണ്ടു. കഴിഞ്ഞ നവംബറിനു ശേഷം പെറുവിനായി ഗോളടിച്ചിട്ടില്ലെന്ന ആരാധകരുടെ വിഷമം തീര്‍ക്കുന്നതായിരുന്നു ഗുറെറോയുടെ ആദ്യ ഗോള്‍.
കഴിഞ്ഞ മല്‍സരങ്ങളിലൊന്നിലും വേണ്ടത്ര ഫോമിലെത്താന്‍ സാധിക്കാതിരുന്ന ഗുറെറോ ആദ്യ ഗോളിന്റെ ആഘോഷം തീരും മുന്‍പെ രണ്ടാമതും ബൊളീവിയയുടെ വല ചലിപ്പിച്ചു ലീഡുയര്‍ത്തി. ഇരുപത്തിമൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാന്‍ കൂവ കൈമാറിയ പാസില്‍ നിന്നാണ് ഗുറെറോ രണ്ടാം ഗോളടിച്ചത്. രണ്ടാം പകുതിയില്‍ 74ാം മിനിറ്റില്‍ ബൊളീവിയയുടെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് സുന്ദരമായി വലയിലെത്തിച്ച് ഗുറെറോ ഹാട്രിക്ക് നേടി. ഈ കോപ്പ അമേരിക്കയിലെ ആദ്യ ഹാട്രിക്. എണ്‍പത്തിനാലാം മിനിറ്റില്‍ പെനല്‍റ്റിയിലായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോള്‍. മാര്‍സലോ മൊറാനോയാണ് കിക്കെടുത്ത് ലക്ഷ്യം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha