കോപ്പയിലെ സെമിയില്‍ എല്ലാം മെസിയായിരുന്നു; പാരഗ്വായെ ആറു ഗോളില്‍ മുക്കി അര്‍ജന്റീന ഫൈനലില്‍

ബാര്‍സലോണയുടെ സൂപ്പര്‍ സ്റ്റാര്‍ താരം ലയണല്‍ മെസി കളം നിറഞ്ഞു കളിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് സൂപ്പര്‍ വിജയം കൈവരിക്കാനായി. കോപ്പയിലെ സെമിയില്‍ എല്ലാം മെസിയായിരുന്നു. മെസി ഒരുക്കി കൊടുത്ത വഴിയിലൂടെ മുന്‍നിര താരങ്ങള്‍ പാരഗ്വയ്ന്‍ വലയില്‍ പന്തടിച്ചു കയറ്റിപ്പോള്‍ അര്‍ജന്റീനിയന്‍ കാണികള്‍ ആര്‍ത്തിരമ്പി. മഞ്ഞപ്പടയെ സമനിലയില്‍ പിടിച്ചുകെട്ടി ഷൂട്ടൗട്ടിലൂടെ വിജയം നേടിയ പാരഗ്വയ്‌ക്കെതിരെ മെസിയും സംഘവും നടത്തിയത് കടന്നാക്രമണം തന്നെയായിരുന്നു
പാരഗ്വയെ ആറു ഗോളില്‍ മുക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ സൂപ്പര്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പലപ്പോഴും മല്‍സരം ഏകപക്ഷീയമായി തോന്നി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് നേടിയത്.
ഗ്രൂപ്പിലെ ആദ്യ കളിയിലെ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തികരുതെന്ന ഉറച്ച തീരുമാനവുമായാണ് മെസിയും സംഘവും കളത്തിലിറങ്ങിയത്. ഗ്രൂപ്പ് തലത്തിലെ ആദ്യ കളിയില്‍ തന്നെ പാരഗ്വായ്‌ക്കെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചു വാങ്ങി സമനിലയുമായി മടങ്ങേണ്ടിവന്ന നാണക്കേട് തീര്‍ക്കുന്നതായിരുന്നു അര്‍ജന്റീനയുടെ ജയം.
കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ച് അര്‍ജന്റീന അക്കൗണ്ട് തുറന്നു. നായകന്‍ ലയണല്‍ മെസിയെടുത്ത കിക്ക് മാര്‍ക്കോസ് റോജോ സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. (സ്‌കോര്‍ 10). മെസിയും സംഘവും തുടരെ പാരഗ്വായ് ഗോള്‍മുഖത്ത് ആക്രമണം തുടങ്ങിയതോടെ മല്‍സരത്തിന്റെ വേഗതയും കൂടി.
മെസിയായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും അവസരമൊരുക്കി കൊടുത്തത്. മെസി നായകന്റെ ഫോമിലേക്ക് ഉയര്‍ന്നതോടെ സഹതാരങ്ങളുടെ നീക്കങ്ങള്‍ക്കും വേഗത കൂടി. 27ാം മനിറ്റില്‍ മെസിയില്‍ നിന്ന് ലഭിച്ച പാസ് ഹാവിയര്‍ പാസ്‌തോര്‍ പാരഗ്വയ് വലയിലെത്തിച്ചതൊടെ അര്‍ജന്റീനയുടെ ലീഡ് രണ്ടായി. (സ്‌കോര്‍ 20). ഇതിനിടെ പരുക്കേറ്റ പാരഗ്വയുടെ ഡെര്‍ലിസ് ഗോണ്‍സാലസും സാന്റാ ക്രൂസും മടങ്ങി.
തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കുമ്പോഴാണ് 43ാം മിനിറ്റില്‍ ബ്രൂണോ വാല്‍ഡെസ് നല്‍കിയ പാസില്‍ നിന്ന് ലൂകാസ് ബാരിയോസ് പാരഗ്വയുടെ മറുപടി ഗോള്‍ നേടുന്നത്. മുപ്പതാം മിനിറ്റില്‍ ക്രൂസിനു പകരക്കാരനായി ഇറങ്ങിയ ലൂകാസ് ബാരിയോസ് ഗോളടിച്ച് തന്നെ തന്റെ വരവറിയിക്കുകയാരുന്നു. (സ്‌കോര്‍ 21) പിന്നീട് മൂന്നു മിനിറ്റോളം അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് പാരഗ്വയ് നിരവധി തവണ കടന്നാക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
രണ്ടാം പകുതി സൂപ്പര്‍ സ്റ്റാര്‍ താരം ഡി മരിയയുടേതായിരുന്നു. രണ്ടാം പകുതിയിലെ രണ്ടു ഗോളും മരിയയുടെ കാലില്‍ നിന്നായിരുന്നു. നാല്പത്തിയേഴാം മിനിറ്റില്‍ രണ്ടാം ഗോളടിച്ച ഹാവിയര്‍ പാസ്‌തോര്‍ നല്‍കിയ പാസ് ഡി മരിയ സുന്ദരമായി വലയിലെത്തിച്ചു. (സ്‌കോര്‍ 31).
തുടര്‍ന്ന് ആറു മിനിറ്റിനകം തന്റെ രണ്ടാം ഗോളും നേടി ഡി മരിയ ഇന്നത്തെ മല്‍സരത്തിലെ താരമായി. എണ്‍പത്തിമൂന്നാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റത്തില്‍ നിന്നു കിട്ടിയ പന്തു ഡി മരിയ വലയിലെത്തിച്ചു. (സ്‌കോര്‍ 41). പിന്നീടുള്ള നീക്കങ്ങളും അവസരങ്ങളുമെല്ലാം അര്‍ജന്റീനയുടേതായിരുന്നു.
പിന്നീട് ഗോള്‍ മഴയായിരുന്നു. 80ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും 83ാം മിനിറ്റില്‍ ഹിഗ്വയ്‌നും ഗോള്‍ നേടിയതോടെ 2015 കോപ്പയിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരമായി മാറി. 80ാം മിനിറ്റില്‍ ഡി മരിയോ നല്‍കിയ പാസില്‍ നിന്നാണ് സെര്‍ജിയോ അഗ്യൂറോ ഗോളടിച്ചത്. എന്നാല്‍ ആറാം ഗോളും ഒരുക്കിയത് നായകന്‍ മെസിയായിരുന്നു. മെസിയുടെ പാസില്‍ നിന്ന് ഹിഗ്വയ്ന്‍ ലക്ഷ്യം കാണുകയായിരുന്നു.
അജന്റീന ഇരുപത്തിയേഴാം തവണയാണ് കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലി!ല്‍ കടക്കുന്നത്. പാരഗ്വയ്‌ക്കെതിരായ അമ്പത്തിയൊമ്പതാം ജയവുമാണ്. 14 തവണ കോപ്പ കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയുടെ ഫൈനല്‍ എതിരാളികള്‍ ആതിഥേയരായ ചിലെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha