Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം: 12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം കൊടുത്തില്ല... മറഡോണയുടെ കുടുംബ ഡോക്‌ടര്‍ ഉൾപ്പടെ ഏഴ്‌ പേര്‍ ജയിലിലേക്ക്

21 MAY 2021 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണമായത് ഡോക്ടർമാരുടെ കടുത്ത അനാസ്ഥയെന്ന് അന്വേഷണസംഘത്തിൻെറ കണ്ടെത്തൽ. അന്തർദ്ദേശീയ വാർത്താ ഏജൻസിയായ എഎഫ‍്‍പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുെട മരണവുമായി ബന്ധപെട്ട് കുടുംബ ഡോക്‌ടര്‍ അടക്കം ഏഴ്‌ പേര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും. മറഡോണയുടെ മെഡിക്കല്‍ ടീം അനുചിതമായും അപര്യാപ്തമായും അശ്രദ്ധമായുമാണ് പ്രവര്‍ത്തിച്ചതെന്നും മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

 

 


12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം ലഭിച്ചില്ലെന്നും മറഡോണയെ താമസിപ്പിച്ച വീട്ടില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളില്ലായിരുന്നുവെന്നുമാണ് രണ്ടു മാസത്തെ അന്വേഷണത്തിനൊടുവില്‍ കമ്മിറ്റി വിലയിരുത്തിയത്. രോഗി മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഒപ്പമുള്ള മെഡിക്കല്‍ സംഘം അവഗണിച്ചു. ഇത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കാന്‍ വേണ്ട ചുരുങ്ങിയ സംവിധാനം പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.


നവംബര്‍ 25 നാണ് മറഡോണ മരണപ്പെട്ടത്. നവംബര്‍ 24 ന് രാത്രി പന്ത്രണ്ടര മുതല്‍ മതിയായ നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നും 12 മണിക്കൂറോളം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായിരുന്നുവെന്നും മരണവുമായി മല്ലിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിയ വേദന അനുഭവിച്ചതിന്റെ സൂചനകളുണ്ട്.


ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാര്‍ട്ടിസ്റ്റ് അഗസ്റ്റിനാ കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് തുടങ്ങിയവർക്കെതിർവെ ഗുരുതര ആരോപണമുണ്ട്

 

 


കുറ്റം തെളിയുകയാണെങ്കിൽ ഇവർക്ക് എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും . അവസാന കാലത്ത് മറഡോണ ലഹരിക്ക് അടിമയായിരുന്നതായുള്ള തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. മദ്യവും സൈക്യാട്രിക് മെഡിസിനും കഞ്ചാവും അവസാന കാലത്ത് മറഡോണ ഉപയോഗിച്ചതായാണ് സൂചന.

 

മറഡോണയുെട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞ് നീങ്ങിയതോടെ 'ജസ്റ്റിസ് ഫോര്‍ ഡീഗോ, അദ്ദേഹം മരിച്ചതല്ല കൊല്ലപ്പെട്ടതാണ്' കാമ്പെയിന്‍ അര്‍ജന്‍റീനയില്‍ ശക്തമായി. കാമ്പയിന്‍റെ ഭാഗമായി ബന്ധുക്കളും ആരാധകരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലേക്കിറങ്ങി. ബ്യൂണസ് ഐറിസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മക്കളും മുന്‍ ഭാര്യയും ഉള്‍പ്പെടുന്ന സംഘം മാര്‍ച്ച് നടത്തി. മരണം നടന്നിട്ട് നാല് മാസമായിട്ടും അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് കാമ്പെയിന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

 

 

അറുപതാം പിറന്നാള്‍ ആഘോഷത്തിന് ശേഷമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്. നവംബര്‍ മൂന്നിന് ശസ്‌ത്രക്രിയക്ക് വിധേയനായ മറഡോണ 22 ദിവസത്തിന് ശേഷമാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഡോക്‌ടര്‍ ലിയോപോള്‍ഡ് ലൂക്കെക്കെതിരെ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

 

 


മറഡോണക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ വൈകിയെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മത്തിയാസ് മോര്‍ല ട്വീറ്റ് ചെയ്‌തതോടെയാണ് അന്വേഷണം ആരംഭിച്ചത്.ഫുട്‌ബോള്‍ ലോകത്ത് സമാനതകളില്ലാത്ത നേട്ടമുണ്ടാക്കിയ മറഡോണ ഇന്നും കാല്‍പന്താരാധകരുടെ ഹൃദയത്തില്‍ അനശ്വര സ്ഥാനമാണുള്ളത്.

 


ആ കാലുകളുടെ മാന്ത്രികതയിലൂടെയാണ് 1983ലെ ലോകകപ്പ് അര്‍ജന്‍റീന സ്വന്തമാക്കിയത്. മറഡോണക്ക് ശേഷവും മുന്‍പും ലോക ഫുട്‌ബോള്‍ ലോകത്ത് സമാന നേട്ടമുണ്ടാക്കാന്‍ ഇതേവരെ ആര്‍ക്കുമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends