കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീന സെമിയിലേക്ക്....
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീന സെമിയിലേക്ക്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.
ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. റോഡ്രിഗോ ഡി പോളാണ് അര്‍ജന്റീനയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
40-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. 84-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി.
ഇഞ്ചൂറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് ലയണല്‍ മെസിയും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കോപ്പയില്‍ മെസിയുടെ ഗോള്‍ നേട്ടം നാലായി. അര്‍ജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസിയായിരുന്നു.
"
https://www.facebook.com/Malayalivartha