Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കോപ്പ അമേരിക്ക ഫുട്ബോളില്‍ ഫൈനല്‍ തേടി കൊളംബിയയും അര്‍ജന്‍റീനയും നാളെ ഇറങ്ങും; കോപ്പ അമേരിക്ക കിരീടത്തില്‍ ഇതേ വരെ മുത്തമിടാന്‍ സാധിച്ചിട്ടില്ലെന്ന മോശം ചരിത്രം തിരുത്താൻ മെസ്സിക്ക് ഇനിയുള്ള ജയങ്ങൾ അനിവാര്യം

06 JULY 2021 12:24 PM IST
മലയാളി വാര്‍ത്ത

കോപ്പ അമേരിക്ക ഫുട്ബോളില്‍ ഫൈനല്‍ തേടി മെസ്സിപ്പട നാളെ ഇറങ്ങും. പുലര്‍ച്ചെ 6:30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് അര്‍ജന്‍റീനയുടെ എതിരാളി.ഗോളടിച്ചും ഗോളടിപ്പിച്ചും കാല്‍പന്ത് കളിയിലെ മിശിഹ കളം നിറഞ്ഞാടുമ്പോൾ ആഹ്ലാദലഹരിയിലാണ് ആരാധകര്‍. കളിച്ച 5 മത്സരങ്ങളില്‍ നിന്നും രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ ഉള്‍പ്പടെ മെസി നേടിയത് ആകെ നാലു ഗോളുകള്‍. നാല് അസിസ്റ്റുകളും അര്‍ജന്റീന നായകന്റെ പേരിലുണ്ട്. ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടക്കാരില്‍ ഒന്നാമനാണ് ഇപ്പോള്‍ കാല്‍പന്ത് കളിയിലെ മിശിഹ.

കോപ്പ അമേരിക്ക കിരീടത്തില്‍ ഇതേ വരെ മുത്തമിടാന്‍ സാധിച്ചിട്ടില്ലെന്ന മോശം ചരിത്രം ഇക്കുറി മെസിക്ക് തിരുത്തണം. കിരീടത്തിലേക്ക് ടീമിന് ഇനി വേണ്ടത് രണ്ടേ രണ്ടു വിജയമാണ്.പ്രതിരോധവും മധ്യനിരയും മുന്നേറ്റ നിരയും തമ്മിലുള്ള ഒത്തിണക്കമാണ് ലയണല്‍ സ്കലോണി പരിശീലകനായ ആല്‍ബി സെലസ്റ്റകളുടെ പ്രത്യേകത. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും തകര്‍പ്പന്‍ ഫോമിലാണ്. അജയ്യത തുടരുന്ന അര്‍ജന്‍റീന ടീമിന് സെമി എതിരാളി അട്ടിമറി വീരന്മാരായ കൊളംബിയയാണ്.

 

 

ഉറുഗ്വയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു കൊളംബിയയുടെ സെമി പ്രവേശം. മാസ്മരിക പ്രകടനം പുറത്തെടുക്കുന്ന വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് കൊളംബിയന്‍ ടീമിന്റെ മുന്നണിപ്പോരാളി. ഭാവനാസമ്പന്നമായ മധ്യനിരയാണ് ടീമിന്റെ കരുത്ത്. ജുവാന്‍ ക്വാഡ്രാ ഡോയും ലൂയിസ് ഡയസും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഫോമിലാണ്:

പ്രതിരോധ നിരയുടെ തകര്‍പ്പന്‍ പ്രകടനം പരിശീലകന്‍ റെയ്നാള്‍ഡോ റുയ്ഡയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എങ്കിലും സെമി ഫൈനലില്‍ ലയണല്‍ മെസിയെ പൂട്ടുകയെന്നത് യെറി മിനയും ഡേവിന്‍സണ്‍ സാഞ്ചെസും അണിനിരക്കുന്ന കൊളംബിയന്‍ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും.അജയ്യത തുടരാനുറച്ച്‌ അര്‍ജന്‍റീനയും അട്ടിമറിക്ക് കോപ്പ് കൂട്ടി കൊളംബിയയും നേര്‍ക്ക് നേര്‍ പോരിനിറങ്ങുമ്പോൾ ത്രസിപ്പിക്കുന്ന പോരിന് തന്നെയാകും ടൂര്‍ണമെന്‍റ് സാക്ഷ്യം വഹിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (1 hour ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (2 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (2 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (3 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (3 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (4 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (4 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (4 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (5 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends