Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഈ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല...!! ഫൈനലിലെ വിജയത്തിന് ശേഷം മെസ്സി പറഞ്ഞതു കേട്ട് വിതുമ്പലടക്കാനാവാതെ പ്രിയ താരം!! അർജന്റീനയുടെ വിജയത്തിന് വഴിതെളിച്ച നിര്‍ണായക ഗോളിന് പിന്നിൽ ആ രഹസ്യം; വെളിപ്പെടുത്തലുമായി ഡീ മരിയ

12 JULY 2021 03:20 PM IST
മലയാളി വാര്‍ത്ത

ഇന്നലെ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ വിജയത്തിലൂടെ കാല്‍പന്തു കളിയുടെ മിശിഹായ്ക്ക് രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്.

ഒരു ലോക കിരീടം ആധുനിക ഫുട്‌ബോളിലെ രാജാവിനെ അലങ്കരിച്ചിരിക്കുന്നു. ലോകലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ കാത്തിരുന്ന സുന്ദര നിമിഷത്തിന് വേദിയായത് ബ്രസീലിന്റെ തറവാട്ടു മുറ്റമായ 'മാറക്കാന'യാണെന്നത് വിജയത്തിന്റെ മധുരം വര്‍ധിപ്പിക്കുകയാണ്.

 

 

28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു.

'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' ഒടുവില്‍ ഫുട്ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറന്നിരിക്കുന്നു.

 

 

എന്നാല്‍ ചരിത്ര മൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തു കൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയെ ഒരു അര്‍ജന്റീന ആരാധകനും വിസ്മരിക്കാന്‍ കഴിയില്ല. റോഡ്രിഗോ ഡീ പോള്‍ ഉയര്‍ത്തിയിട്ടു കൊടുത്ത ലോങ് ബോള്‍ കൃത്യമായി പിടിച്ചെടുത്ത് ബദ്ധ വൈരികളായ ബ്രസീലിന്റെ ഗോള്‍ വലയിലേക്ക് കോരിയിടുമ്പോൾ അതൊരു ചരിത്ര നിമിഷമാകുമെന്നു ആരും കരുതിയിരുന്നതല്ല. നിര്‍ണായക ഫൈനലില്‍ അവതരിച്ച മാലാഖയായാണ് ഡീ മരിയയെ വാഴ്ത്തപ്പെടുന്നത്.

തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച്‌ തന്നെയാണ് അര്‍ജന്റീന താരങ്ങള്‍ ഇന്നലെ ഇറങ്ങിയത്. മത്സര വിജയത്തിന് ശേഷം മെസ്സി വിജയേ ഗോള്‍ നേടി തന്ന ഡീ മരിയയെ മറന്നില്ല. ഡീ മരിയയുടെ അടുത്ത് ഓടിയെത്തിയ മെസ്സി ആദ്യം പറഞ്ഞ വാക്ക് 'നന്ദി' എന്നാണ്. ഡീ മരിയ തിരികെയും നന്ദി അറിയിച്ചു.

 

'ഇത് നിന്റെ ഫൈനലാണ്. നിനക്കു കളിക്കാന്‍ കഴിയാതെ പോയ ആ കലാശപ്പോരാട്ടങ്ങള്‍ക്കെല്ലാം പകരമായുള്ള മത്സരം. അതിന്നായിരിക്കണം. അതെ, ഇന്നു തന്നെയായിരുന്നു അത്.'- ഇത്രയുമായിരുന്നു മെസ്സി ഡീ മരിയയോട് പറഞ്ഞത്.

മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ്പ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തെ ഫൈനല്‍.

 

അന്ന് അവസാന നിമിഷത്തില്‍ ഗോട്സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായി. അന്ന് പരിക്ക് കാരണം ഡീ മരിയയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നില്‍ കോപ്പ അമേരിക്ക ഫൈനലുകളിലും മെസ്സിയും സംഘവും പരാജയപ്പെട്ടു. ഈ രണ്ടു മത്സരങ്ങളിലും പരിക്കു കാരണം ഡീ മരിയയ്ക്ക് കളി പൂര്‍ത്തിയാക്കാനായിരുന്നില്ല.

ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരിക്കുമെന്നാണ് മത്സരശേഷം ഡീ മരിയ പ്രതികരിച്ചത്. മെസ്സിയുടെ നന്ദി പ്രകടനത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് കളിക്കാന്‍ കഴിയാതെ പോയ ഫൈനലുകളിനെല്ലാം കണക്കു തീര്‍ക്കുന്നതായിരുന്നു ഇന്നലത്തെ മത്സരത്തിലെ ഡീ മരിയയുടെ അളന്നുമുറിച്ച ആ നിര്‍ണായകഗോള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (9 minutes ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (21 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (37 minutes ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (47 minutes ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (2 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (2 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (2 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (3 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (3 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (3 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (3 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (3 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (4 hours ago)

Malayali Vartha Recommends