Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍; 28 വര്‍ഷത്തെ വിമർശനങ്ങൾക്ക് മറുപടി നൽകി, ചരിത്രമൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തുകൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയ! വിജയഗോള്‍ നേടിയത് നീരു വന്നു വീര്‍ത്ത കാലുമായി, ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച്‌ താരത്തിന്റെ ഭാര്യ

13 JULY 2021 12:51 PM IST
മലയാളി വാര്‍ത്ത

28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകനെന്നാണ് ലയണല്‍ മെസ്സിയെ ലോകമെമ്ബാടുമുള്ള ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' എന്ന വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.

ഒടുവില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറക്കുകയുണ്ടായി. എന്നാല്‍ ചരിത്രമൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തുകൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയെ ഒരു അര്‍ജന്റീന ആരാധകനും വിസ്മരിക്കാന്‍ കഴിയുകയില്ല.

റോഡ്രിഗോ ഡീ പോള്‍ ഉയര്‍ത്തിയിട്ടുകൊടുത്ത ലോങ് ബോള്‍ കൃത്യമായി പിടിച്ചെടുത്ത് ബദ്ധവൈരികളായ ബ്രസീലിന്റെ ഗോള്‍ വലയിലേക്ക് കോരിയിടുമ്പോള്‍ അതൊരു ചരിത്ര നിമിഷമാകുമെന്നു ആരും തന്നെ കരുതിയതേയല്ല. നിര്‍ണായക ഫൈനലില്‍ അവതരിച്ച മാലാഖയായാണ് ഡീ മരിയയെ ഇപ്പോൾ ഏവരും വാഴ്ത്തപ്പെടുന്നത്. ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ തന്നെ ഡീ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാരാക്കി മാറ്റിയത്.

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ എന്നും ഓര്‍ക്കപ്പെടുന്ന ഒരു ഗോള്‍ തന്നെ ആയിരിക്കുമത്. എന്നാല്‍, ഡീ മരിയ ആ ഗോള്‍ നേടിയത് നീരുവന്ന് വീര്‍ത്തുമുട്ടിയ കാലുമായാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡീ മരിയയുടെ ജീവിത പങ്കാളി ജോര്‍ജെലിന കാര്‍ഡോസോയാണ് ഇക്കാര്യം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്.

പരുക്കേറ്റ കാലുമായാണ് ഡീ മരിയ ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങിയത്. കാലില്‍ നീരുണ്ടായിരുന്നു. അസഹനീയമായ വേദനയും. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ഡീ മരിയയുടെ കാലിന്റെ ചിത്രമാണ് ജോര്‍ജെലിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. രണ്ടാം പകുതിയുടെ 33ആം മിനിട്ടിലാണ് ഡീ മരിയയെ പിന്‍വലിച്ചത്. കാലുവേദന സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഡീ മരിയയെ പിന്‍വലിക്കേണ്ടി വന്നതെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (19 minutes ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (44 minutes ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (1 hour ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (1 hour ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (1 hour ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (2 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (2 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (3 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (3 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (4 hours ago)

Malayali Vartha Recommends