പുണെ സിറ്റി എഫ്‌സി-എഫ്‌സി ഗോവ മല്‍സരം സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്‌സിയും നാലാം സ്ഥാനക്കാരായ ഗോവ എഫ്‌സിയും തമ്മിലുള്ള മല്‍സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഒട്ടേറെ അവസരങ്ങള്‍ പാഴാക്കുന്നതു കണ്ട മല്‍സരത്തില്‍ പുണെ താരം റോജര്‍ ജോണ്‍സന്‍ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഗോവ മുന്നില്‍ക്കയറിയെങ്കിലും 64ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോ നേടിയ ഗോള്‍ പുണെയ്ക്ക് സമനില നേടിക്കൊടുത്തു.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും. സമനില വഴി ലഭിച്ച ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ പുണെ സിറ്റി എഫ്‌സി 13 പോയിന്റുമായി തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ 11 പോയിന്റുമായി എഫ്‌സി ഗോവ മുംെൈബയ മറികടന്ന് മൂന്നാമതെത്തി.
ആദ്യ സ്ഥാനത്തുള്ള പുണെയെ അപേക്ഷിച്ച് ആദ്യപകുതിയില്‍ മേധാവിത്തം പുലര്‍ത്തിയത് ഗോവയായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ അവര്‍ക്ക് മുതലാക്കാനായില്ല. ഗോളിലേക്കെന്ന് ഉറച്ച ഏതാനും അവസരങ്ങള്‍ ആദ്യപകുതിയില്‍ അവര്‍ സൃഷ്ടിച്ചെങ്കിലും ഗോളിന് മുന്നില്‍ ക്രോസ്ബാറും ഗോള്‍ലൈന്‍ രക്ഷപ്പെടുത്തലുകളിലൂടെ പുണെ പ്രതിരോധവും അര്‍ഹിച്ച പെനല്‍റ്റി നിഷേധിച്ച് റഫറിയും അവര്‍ക്ക് തടയിട്ടു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അര്‍ഹിച്ച ഗോള്‍ അവരെ തേടിയെത്തി. മധ്യനിരയ്ക്ക് സമീപത്തുനിന്നും ലൂക്കാ ഉയര്‍ത്തിവിട്ട പന്ത് റോമിയോ ഫെര്‍ണാണ്ടസ് ഗോള്‍പാകത്തില്‍ ബോക്‌സിനുള്ളിലേക്ക് മറിച്ചു. തടയാനെത്തിയ പുണെ പ്രതിരോധനിര താരം റോജര്‍ ജോണ്‍സന്റെ കാലില്‍ത്തട്ടി പന്ത് സ്വന്തം വലയില്‍. സ്‌കോര്‍ 1-0
ആദ്യ ഗോളിന് തൊട്ടുപിന്നാലെ തന്നെ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം പുണെയ്ക്ക് ലഭിച്ചു. എന്നാല്‍, ഷൂറെയുടെ ക്രോസില്‍ ഉച്ചെ തൊടുത്ത ദുര്‍ബലമായ ഷോട്ട് പോസ്റ്റിലിടിച്ച് ഗോളിയുടെ കൈകളിലെത്തി. എന്നാല്‍, 64ാം മിനിറ്റില്‍ പുണെ കാത്തിരുന്ന സമനില ഗോളെത്തി. വെസ്‌ലി വെറോക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പന്‍ ഹെഡറിലൂടെ ലിങ്‌ദോ ഗോവന്‍ വലയിലെത്തിച്ചു. ലീ!ഡ് നേടാനുള്ള ഇരുടീമുകളുടെയും തുടര്‍ശ്രമങ്ങള്‍ പാഴായതോടെ സമാസമത്തില്‍ അവസാനവിസില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha