എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

ഒപ്പത്തിനൊപ്പം പോര് പ്രതീക്ഷിച്ച എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ റയല്‍ മഡ്രിഡിനെ നിര്‍ത്തിപ്പൊരിച്ചു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെട്ടു.സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്റെ ഇടവേളക്ക് ശേഷം തിരികെയത്തെിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്നു ബാഴ്‌സയെ നയിച്ചു. നെയ്മറും ഇനിയേസ്റ്റയും ഓരോ ഗോളുകളുമായി റയല്‍ കുരുതിയില്‍ പങ്കാളികളായി.
ലോക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ താളം കണ്ടത്തൊനാകാതെ കുഴങ്ങിയപ്പോള്‍ റയല്‍ പ്രതിരോധം ആകെ പാളി. 11 ാം മിനിറ്റില്‍ സുവാരസ് തുടങ്ങി വച്ച വേട്ടയില്‍ 39 ാം മിനിറ്റില്‍ നെയ്മര്‍ ഒരെണ്ണം ചേര്‍ത്തുവച്ചു. 53ാം മിനിറ്റിലാണ് ഇനിയേസ്റ്റയുടെ ഗോള്‍ പിറന്നത്. 74 ാം മിനിറ്റില്‍ സുവാരസ് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. മെസ്സി 57ാം മിനിറ്റില്‍ ഇറങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha