കേരള ബ്ലാസ്‌റ്റേഴ്‌സും ഡല്‍ഹിയും മൂന്നു ഗോളുകള്‍ വീതം നേടി സമനിലയില്‍

ഐ.എസ്.എല്ലില്‍ എറ്റവും പിന്നിലായ കേരള ബ്ലാസ്‌റ്റേഴ്‌സും സെമി ഉറപ്പിച്ച ഡല്‍ഹി ഡയനാമോസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു തുടര്‍ തോല്‍വികളിലൂടെ നഷ്ടമായ ആരാധകരെ തിരിച്ച് പിടിക്കുക എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം വിജയിച്ചില്ല. മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.
മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത് ആതിഥേയരായ ഡല്‍ഹി ഡയനാമോസ് തന്നെയാണ്. അതും ഏഴാം മിനിറ്റില്‍ ഡോസ് സാന്റോസ്. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ദംഗ്‌നള്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ മടക്കി. പിന്നീട് 30ാം മിനിറ്റില്‍ കൊയമ്പ്രയും 39ാം മിനിറ്റില്‍ ജര്‍മനും ഡല്‍ഹി വലയില്‍ പന്തെത്തിച്ചു. 40ാം മിനിറ്റില്‍ നബി ഡല്‍ഹിക്കായി രണ്ടാം ഗോള്‍ നേടി. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഷെനാജ് ഡല്‍ഹിയുടെ സമനില ഗോള്‍ നേടി.
മത്സരത്തിലെ ആദ്യ അഞ്ച് ഗോളുകള്‍ പിറന്നത് ആദ്യ പകുതിയില്‍ തന്നെയാണ്. ഒരു ഗോളിന് പിന്നിട്ട് നിന്ന ഡല്‍ഹി ഗോള്‍ മടക്കാന്‍ കിടഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്കായിരുന്നില്ല. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സും ഗോളിനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷയത്തില്‍ പന്തെത്തിക്കാന്‍ സ്‌െ്രെടക്കേഴ്‌സിനായില്ല. അവസാനം എക്‌സ്ട്രാ ടൈമില്‍ ഡല്‍ഹി സമനില ഗോള്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha