ഹോംഗ്രൗണ്ട് നഷ്ടപ്പെട്ട് ചെന്നൈ, കരുത്ത് കാട്ടാന്‍ കൊല്‍ക്കത്ത; ഐ.എസ്.എല്‍ രണ്ടാം സെമി ഇന്ന്

കനത്തമഴയെ തുടര്‍ന്ന് ഹോംഗ്രൗണ്ട് നഷ്ടപ്പെട്ട നിരാശയിലാകും ചെന്നൈ പുണെയിലെ ബാലെവാടി സ്‌റ്റേഡിയത്തില്‍ ഇന്ന് ആദ്യ പാദ സെമിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ ഇറങ്ങുക. ഏത് സാഹചര്യത്തിലും ഗോളടിക്കാന്‍ കഴിയുന്ന സ്റ്റീവന്‍ മെന്‍ഡോസയിലാണ് ചെന്നൈ പ്രതീക്ഷയര്‍പ്പിക്കുന്നത്.
മറുവശത്ത് നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗയെ പരിക്കുമൂലം നഷ്ടപ്പെട്ടപ്പോഴുണ്ടായ ആശയക്കുഴപ്പം ഇയാന്‍ ഹ്യൂമിന്റെ മിന്നുന്ന ഫോംകൊണ്ട് ടീം മറികടന്നുകഴിഞ്ഞു. കരുത്ത് കാട്ടാന്‍ ചെന്നൈയും കൊല്‍ക്കത്തയും ഇറങ്ങുമ്പോള്‍ മത്സരമ കടുത്തതാകുമെന്നുറപ്പ് രാത്രി ഏഴ് മണിക്കാണ് മത്സരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha