ഐ.എസ്.എല്‍: ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയത്തോടെ ഗോവ ഫൈനലില്‍

ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനോട് ഏറ്റ തോല്‍വിക്ക് രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചടി നല്‍കി എഫ്.സി. ഗോവ ഐ.എസ്.എല്‍ രണ്ടാം സീസണിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു.
ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വന്തം തട്ടകത്തില്‍ ഗോവയുടെ ജയം. പതിനൊന്നാം മിനിട്ടില്‍ ജോഫ്രിയാണ് ആദ്യം ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 27-ാം മിനിട്ടില്‍ റാഫേല്‍ കൊയിലോ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
രണ്ടടി നേട്ടവുമായി രണ്ടാം പകുതിയ്ക്കിറങ്ങിയ ഗോവ പ്രതിരോധം ശക്തമാക്കിക്കോണ്ട് തന്ത്രംമാറ്റുകയായിരുന്നു. മത്സരത്തില്‍ 59 ശതമാനം സമയവും പന്ത് ഡല്‍ഹിയുടെ പക്കലായിരുന്നെങ്കിലും ഗോവന്‍ പ്രതിരോധ വല പൊളിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല.
ഇതിനിടെ 84-ാം മിനിട്ടില്‍ ഗോവ വീണ്ടും വല ചലിപ്പിച്ച് ഫൈനല്‍ പ്രവേശം ഭദ്രമാക്കി. ഡുഡുവിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍.
ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഡല്‍ഹിയുടെ ജയം.
അത്‌ലറ്റിക്കോ ഡീ കൊല്‍ക്കത്തയും ചെന്നൈയിനും തമ്മില്‍ ബുധനാഴ്ച നടക്കുന്ന രണ്ടാംപാദ സെമിയാണ് കലാശപ്പോരാട്ടത്തിലെ ഗോവയുടെ എതിരാളിയെ നിശ്ചയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha