ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍: യൂജിന്‍സണ്‍ ലിങ്‌ദോ

ഈവര്‍ഷത്തെ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ മികച്ച പുരുഷതാരമായി യൂജിന്‍സണ്‍ ലിങ്‌ദോയെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷവും സുനില്‍ ഛേത്രിക്കായിരുന്നു പുരസ്‌കാരം. വനിതാതാരത്തിനുള്ള പുരസ്‌കാരം ബാലാദേവിക്കാണ് ലഭിച്ചത്. പുരുഷതാരത്തിന് രണ്ടു ലക്ഷം രൂപയും ട്രോഫിയും വനിതാതാരത്തിന് ഒരു ലക്ഷവും ട്രോഫിയുമാണ് പുരസ്‌കാരം. പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനമാണെന്നും ലിങ്‌ദോ പ്രതികരിച്ചു. എമര്‍ജിങ് വനിതാതാരത്തിനുള്ള പുരസ്‌കാരത്തിന് പ്യാരി സാസയെ തെരഞ്ഞെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha