ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്‌സനലിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്‌സനലിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്.തിയൊ വാല്‍ക്കോട്ടും ഒലിവര്‍ ഗിറൗണ്ടുമാണ് ആഴ്‌സനലിനായി ഗോള്‍ നേടിയത്. യായ ടുറേയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ആഴ്‌സനലിന്റെ ഇരു ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. വാല്‍ക്കോട്ട് 33ാം മിനിറ്റിലും ഗിറൗണ്ട് 45ാം മിനിറ്റിലും ഗോള്‍ നേടി. 82ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി ടുറേയുടെ ആശ്വാസ ഗോള്‍.
പോയിന്റ് പട്ടികയില്‍ 36 പോയിന്റുമായി ആഴ്‌സനല്‍ രണ്ടാം സ്ഥാനത്തും 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. 38 പോയിന്റുള്ള ലിസ്റ്റര്‍ സിറ്റിയാണ് മുന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha