യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആരംഭം. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായെ ഒഴിവാക്കിയാണ് ഇന്റർ മിലാനെ നേരിടുക. യുവേഫ ചാന്പ്യൻസ് ലീഗിൽ ആറാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുമ്പോൾ ശ്രദ്ധാകേന്ദ്ര ലിവർപുളിന്റെ സൂപ്പർതാരം മുഹമ്മദ് സലാ. ടീം മാനേജ്‌മെന്റിനേയും കോച്ച് ആർനേ സ്ലോട്ടിനെയും രൂക്ഷമായി വിമർശിച്ച സലായെ ഒഴിവാക്കിയാണ് ലിവൂർപൂൾ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടുക. ഇതോടെ സലായും ലിവർപൂളും കൂടുതൽ അകലുമെന്ന് ഉറപ്പായി. പ്രീമിയർ ലീഗിലെ മൂന്ന് കളിയിൽ കോച്ച് സലായെ പുറത്തിരുത്തിയിരുന്നു.
ഇതോടെയാണ് കോച്ചിനും ക്ലബിനുമെതിരെ സലാ കടുത്ത വിമർശം നടത്തിയത്. അഞ്ച് കളിയിൽ മൂന്നിൽ ജയിച്ച ലിവർപൂൾ ഒൻപത് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണിപ്പോഴുള്ളത്. അവസാന മത്സരത്തിൽ മാത്രം തോറ്റ ഇന്റർ മിലാൻ 12 പോയിന്റുമായി നാലാംസ്ഥാനത്തും. ഇന്ററിന്റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ബാഴ്‌സലോണ ഇതേസമയം ജർമ്മൻ ക്ലബ് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ നേരിടും.
ഏഴ് പോയിന്റുളള ബാഴ്‌സ പതിനെട്ടും ഒരു കളിയിൽ മാത്രം ജയിച്ച് ഐൻട്രാക്ട് ഇരുപത്തിയെട്ടും സ്ഥാനത്താണ്.
പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക്, ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് എതിരാളികളായുള്ളത്. നാല് കളിയും ജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനക്കാരായ ബയേൺ മ്യൂണിക്ക് പോർട്ടുഗൽ ക്ലബ് സ്‌പോർട്ടിംഗ് ലിസ്ബണെ നേരിടുകയും ചെയ്യും
https://www.facebook.com/Malayalivartha


























