മെസിയുടെ കണ്ണീര്‍ തന്റെ ഹൃദയം തകര്‍ത്തെന്ന് ക്രിസ്റ്റ്യാനോ

ഫുട്‌ബോള്‍ ലഹരിയാണെങ്കില്‍ ആ ലഹരി ആവോളം പകര്‍ന്നു തരുന്ന മാന്ത്രികനാണ് ലയണല്‍ മെസി. ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തിനിന്നും മാന്ത്രികന്‍ സ്വയം പിന്‍വാങ്ങിയിരിക്കുന്നു. ആ വാര്‍ത്ത നല്‍കിയ മുറിവിന്റെ നീറ്റല്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇപ്പോഴും അവശേഷിക്കുന്നു.
കളിക്കളത്തിലെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മെസിയുടെ കണ്ണീര്‍ മടക്കം ഹൃദയ ഭേദകമായി. മെസി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തെന്ന് ക്രിസ്റ്റ്യാനോ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പെനാല്‍റ്റി പാഴാക്കിയതുകൊണ്ട്് നിങ്ങളൊരു മോശം കളിക്കാരനാവുന്നില്ല. അര്‍ജന്റീനയുടെ നീലക്കുപ്പായത്തിലേക്ക് മടങ്ങിയെത്തണം. കാരണം അവര്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്്. മെസി ഒരിക്കലും തോറ്റ് മടങ്ങേണ്ടയാളോ രണ്ടാമനാകേണ്ടയാളോ അല്ല. അദ്ദേഹം ഒരു കടുത്ത തീരുമാനം എടുത്തിരിക്കുന്നു. ആരാധകര്‍ അത് മനസിലാക്കുകയും അംഗീകരിക്കുകയും വേണമെന്നും ക്രിസ്റ്റ്യാനോ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha