യൂറോ കപ്പ്; ഇന്ന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍; പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍

ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പ് പോരാട്ടത്തില്‍ ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലും പോളണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 നാണ് മത്സരം. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയത്.ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാതെ സമനിലകളുമായി മികച്ച മൂന്നാം സ്ഥാനക്കാരുടെ കൂടെയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കയറിപ്പറ്റിയത്. പ്രീക്വാര്‍ട്ടറിലാകട്ടെ ഇന്‍ജുറി ടൈമിലെ ഒറ്റ ഗോളിന്റെ ബലത്തില്‍ ക്രോയേഷ്യയെ തോല്പിച്ചും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടി.
ഗ്രൂപ്പ് ഘട്ടത്തില്‍ ബോള്‍ പൊസഷന്‍ പോലും മികച്ചതല്ലാതിരുന്ന ക്രിസ്റ്റിയാനോ ഹംഗറിക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് ഗോള്‍ നേടി ഫോം വീണ്ടെടുത്തിരുന്നു. ഒറ്റത്തവണ പോലും യൂറോ കിരീടം നേടിയിട്ടില്ലാത്ത പോര്‍ച്ചുഗലിനെ ക്രിസ്റ്റിയാനോയ്ക്ക് കിരീടം നേടിക്കൊടുക്കാനാകുമോ എന്ന ആവേശത്തിലാണ് പോര്‍ച്ചുഗല്‍ ആരാധകര്‍.
മറുവശത്ത് പോളണ്ടാകട്ടെ തങ്ങളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് കളിക്കാന്‍ പോകുന്നത്. ഈ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാര്‍ അടങ്ങിയ ടീമാണ് പോളണ്ട്. ബയണ്‍ മ്യുണിക്കിന്റെ ഗോള്‍ മെഷീനായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും കൂടി ചേരുമ്പോള്‍ മത്സരം പൊടിപൊടിക്കുമെന്നതില്‍ സംശയമില്ല.
വാസ്തവത്തില്‍ ക്രിസ്റ്റിയാനോയും ലെവന്‍ഡോവ്‌സ്‌കിയും തമ്മിലുള്ള മത്സരം കൂടിയാണിത്. ടൂര്‍ണസ്‌മെന്റില്‍ ആകെ ഇതുവരെ ഒരു ഗോള്‍ മാത്രമേ പോളണ്ട് വഴങ്ങിയിട്ടുള്ളു. ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് പോളണ്ടിന്റെ വരവ്. പോര്‍ച്ചുഗല്‍ കരുതിയിരിക്കണം എന്നര്‍ത്ഥം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha