യൂറോ കപ്പില്‍ നിന്നും സ്‌പെയിന്‍ പുറത്തായതോടെ പരിശീലകനായ വിന്‍സെന്റ് ഡെല്‍ബോസ്‌ക് രാജിവെച്ചു

യൂറോകപ്പില്‍ നിന്ന് തോറ്റ് മടങ്ങിയതിന് പിന്നാലെ സ്‌പെയിന്‍ കോച്ച് വിന്‍സെന്റ് ഡെല്‍ബോസ്‌ക് രാജിവെച്ചു. യൂറോകപ്പിലെ സ്‌പെയിന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നത്. വിന്‍സെന്റ് ഡെല്‍ബോസ്‌കിന് പുറമേ ചെക്ക് റിപ്പബളിക്ക് കോച്ച് പാവേല്‍ വെര്‍ബയും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
സ്‌പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്‌പോയതോടെ വിന്‍സെന്റ് ഡെല്‍ബോസ്‌കിന്റെ രാജി ഏറെക്കുറെ തീരുമാനമായിരുന്നു. പരിശീലക സ്ഥാനത്ത്തുടരാന്‍ താല്‍പര്യമില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചതാണ് രാജിയെന്നും ഡെല്‍ബോസ്‌ക് സ്‌പെയിന്‍ ദേശീയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്പാനിഷ് ടീമിന് എല്ലാ തരത്തിലുള്ള പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്നും ഡെല്‍ബോസ്‌ക് അറിയിച്ചു. സ്‌പെയിന്റെ സുവര്‍ണ കാലഘട്ടം സൃഷ്ടിച്ച ശേഷമാണ് ഡെല്‍ബോസ്‌കിന്റെ മടക്കം. 2008ല്‍ സ്ഥാനമേറ്റെടുത്ത ഡെല്‍ബോസ്‌ക് ടീമിന് ആദ്യമായി ലോകകപ്പ് നേടി കൊടുത്തു. 2012ല്‍ സ്‌പെയിനെ യൂറോ കപ്പ് ജേതാക്കളാക്കാനും ഡെല്‍ബോസ്‌കിന് കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിലും ഈ യൂറോ കപ്പിലും ടീമിന്റെ മോശം പ്രകടനത്തില്‍ ഡെല്‍ബോസ്‌ക് വലിയ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലോകകപ്പിന് ശേഷം രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ടീമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് തുടരുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha