യൂറോ കപ്പ്; ബെല്‍ജിയത്തെ തോല്‍പ്പിച്ച് വെയില്‍സ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്ക് പ്രവേശനം നേടി

തങ്ങളുടെ കന്നി യൂറോകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് സെമിയില്‍ പ്രവേശിച്ചു. ആഷ്‌ലി വില്ല്യംസ് (30), റോബ്‌സണ്‍ കാനു (55), സാം വോക്‌സ്(85) എന്നിവരാണ് വെയ്ല്‍സിനായി ഗോളുകള്‍ നേടിയത്. 18ാം മിനിറ്റില്‍ രഡ്ജ നൈന്‍ഗ്ഗോളന്‍ നേടിയ ഗോള്‍ മാത്രമായിരുന്നു ബെല്‍ജിയത്തിന് ആശ്വസിക്കാനുണ്ടായത്. സെമിയില്‍ പോര്‍ച്ചുഗലാണ് വെയ്ല്‍സിന്റെ എതിരാളികള്‍. റയല്‍ മാഡ്രിഡിലെ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയിലും തമ്മിലുള്ള സെമി പോരാട്ടം തീപാറും.
മത്സരത്തില്‍ വ്യക്തമായ ആധിപത്യമുണ്ടായിട്ടും ബെല്‍ജിയത്തിന് വിജയിക്കാനായില്ല. തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ വെയ്ല്‍സ് കിട്ടിയ അവസരങ്ങളില്‍ മുന്നേറി. 18ാം മിനിറ്റില്‍ ഒരു ലോംഗ് ബുള്ളറ്റ് ഷോട്ടിലൂടെ രഡ്ജ നൈന്‍ഗോള ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. 30ാം മിനിട്ടില്‍ വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്ല്യംസ് ഹെഡ്ഡറിലൂടെ ഗോള്‍നില സമനിലയിലാക്കി. 55ാം മിനിറ്റില്‍ റോബ്‌സണ്‍ കാനു വെയ്ല്‍സിന്റെ ലീഡ് വര്‍ധിപ്പിച്ചു. ഏതു വിധേനയും ഗോള്‍ തിരിച്ചടിക്കാനുള്ള ബെല്‍ജിയത്തിന്റെ ശ്രമത്തില്‍ പ്രതിരോധ നിരയടക്കം എതിര്‍ഗോള്‍ മുഖത്തേക്ക് ഇറങ്ങിക്കളിച്ചത് അവര്‍ക്ക് വിനയായി. 85ാം മിനിറ്റില്‍ ക്രിസ് ഗുണ്ടറിന്റെ ക്രോസില്‍ തലവെച്ച് സാം വോക്‌സ് ലീഡ് വര്‍ധിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha