മെസ്സി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുമെന്ന് അഭ്യൂഹങ്ങള്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ലയണല്‍ മെസ്സി ഉടന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. അര്‍ജന്റീനയിലെ പ്രമുഖ ദിനപത്രമായ ലാസിയന്‍ ആണ് പേരു വെളിപ്പെടുത്താത്ത അദ്ദേഹത്തിന്റെ കൂട്ടുകാരനെയും ഭാര്യ ആന്റനല്ല റൊക്കൂസയെയും അംഗരക്ഷകനെയും ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി സമ്മര്‍ദ്ദം ഉയര്‍ത്തിയത് മെസ്സിയെ സ്വാധീനിച്ചെന്നും ഇതാണ് തീരുമാനത്തിന് മാറ്റം വരാന്‍ കാരണമെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സി 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഉണ്ടാകുമെന്ന് മെസ്സിയുടെ കൂട്ടുകാരനും 2006, 2010, 2014 ലോകകപ്പില്‍ ടീമംഗവുമായ താരത്തിന്റെ തുറന്ന് പറച്ചില്‍. മെസിയുടെ അംഗരക്ഷകനും തെറാപ്പിസ്റ്റും ഭാര്യയും ഇക്കാര്യം സ്ഥിരീകരിച്ചതും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നവംബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ തന്നെ മെസ്സി ബൂട്ടണിയുമെന്നാണ് പത്രം സൂചന നല്‍കുന്നത്. നവംബബര്‍ 10ന് ബ്രസീലിനെതിരെയും 15ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ യോഗ്യതാ മത്സരങ്ങള്‍.
കോപ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് അര്‍ജന്റീന തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ലയണല്‍ മെസ്സി അര്‍ജന്റീനന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയത്. മറഡോണയും പെലെയും അടക്കമുളള ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ വരെ മെസ്സി ടീമിലേക്ക് തിരിച്ചെത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് ആരാധകര്‍ മെസ്സി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ വന്‍ പ്രകടനം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha