ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി യൂറോകപ്പ് പോര്‍ച്ചുഗലിന്

ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (1–0). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
സ്വന്തം നാട്ടിലെ കാണികള്‍ക്കു മുന്നില്‍ അനേകം സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷമാണു ഫ്രാന്‍സ് ഗോള്‍ വഴങ്ങിയത്. കളിയിലെ മേധാവിത്വവും ഫ്രാന്‍സിനായിരുന്നു.2004 യൂറോകപ്പിന്റെ ഫൈനലില്‍ ഗ്രീസിനോടു പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ചരിത്രത്തിലാദ്യമായാണു യൂറോപ്പിലെ ഫുട്‌ബോള്‍ ചാംപ്യന്മാരാകുന്നത്. 25-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരുക്കേറ്റു കണ്ണീരണിഞ്ഞ് പുറത്തായെങ്കിലും ടീം വിജയതീരമണഞ്ഞു. ഫ്രഞ്ച് ക്ലബ് ലില്ലിയുടെ താരമാണു വിജയഗോള്‍ നേടിയ ഇരുപത്തിയെട്ടുകാരന്‍ എദര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha