ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഡയമണ്ട് കോച്ച് അമല്‍ ദത്ത അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഡയമണ്ട് കോച്ച് അമല്‍ ദത്ത അന്തരിച്ചു. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തെ ആദ്യ പ്രൊഷണല്‍ ഫുട്‌ബോള്‍ പരിശീലകനായ ദത്തയാണ് ഇന്ത്യയില്‍ ഡയമണ്ട് ഫോര്‍മേഷന്‍ കൊണ്ടുവന്നത്.
മോഹന്‍ബഗാന്‍ കോച്ചായിരിക്കേ ദത്ത നടപ്പാക്കിയ ഫോര്‍ വണ്‍ടൂ വണ്‍ടൂ ഫോര്‍മേഷന്‍ അക്കാലത്ത് വന്‍വിജയമായിരുന്നു. ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചിട്ടുള്ള ദത്ത 1954 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ഫുട്‌ബോള്‍ കോച്ചിങ്ങില്‍ പരിശീലനം നേടിയശേഷമാണ് അദ്ദേഹം പ്രൊഷണല്‍ കോച്ചായത്. മൃതദേഹം രാവില കൊല്‍ക്കത്ത രബീന്ദ്രസദനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha