ഫുട്‌സാലിന് ഇന്ന് കിക്കോഫ്

പാണ്ഡവരെപ്പോലെ അഞ്ചുപേര്‍ ഒരു ടീമില്‍ അണിനിരക്കുന്ന കുട്ടി ഫുട്ബാളായ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന് വെള്ളിയാഴ്ച കിക്കോഫ്. അംഗീകാരമില്‌ളെന്ന് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ഭീഷണി മുഴക്കിയെങ്കിലും റൊണാള്‍ഡീന്യോയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ എത്തിക്കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 6.30ന് ആതിഥേയരായ ചെന്നൈ ഫൈവ്‌സ് ടീം, മുംബൈ ഫൈവ്‌സിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ഗോവ, കൊല്‍ക്കത്തയെ നേരിടും. കൊച്ചിക്ക് ശനിയാഴ്ച മുംബെയുമായാണ് ആദ്യ മത്സരം.
ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന ഫല്‍ക്കാവോയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. ടീമിന്റെ മാര്‍ക്വീ താരമാണ് ഈ കുട്ടിഫുട്ബാളിലെ രാജാവ്. 2008ലും 2012ലും ഫുട്‌സാല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമംഗമാണ് ഫല്‍ക്കാവോ. എസ്പിന്‍ഡോള (ഗോള്‍കീപ്പര്‍), വാംപെറ്റ, പൗളി, ഹെംനി, മനേല്‍ റിയോണ്‍, ഷോണ്‍ തുടങ്ങിയ വിദേശതാരങ്ങള്‍ ടീമിലുണ്ട്. ഫറാസ് അബ്ദുള്‍ അസീസ്, യാഷ്, യൂനുസള പാഷ, അനുപം, രോഹിത് സുരേഷ് (ഗോള്‍കീപ്പര്‍) എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍. നെയ്‌പെരേരയാണ് പരിശീലകന്‍.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസതാരം റ്യാന്‍ ഗിഗ്‌സാണ് മുംബൈ ഫൈവ്‌സിന്റെ മാര്‍ക്വീ താരം. ലൂയിസ് അമാഡോ (ഗോള്‍കീപ്പര്‍), ഫോഗ്‌ളിയ, ആഞ്ചലോ, കെവിന്‍, ഫെഡറികോ പെരസ്, പാബ്‌ളോ എന്നിവരാണ് ടീമിലെ വിദേശികള്‍. സായ് നിഖില്‍, ജോപോള്‍ ബെന്‍സ്, മുഹമ്മദ് അത്തേഷാം അലി, ശുഭം മാനെ, ചന്‍പ്രീത് എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍.
ഗോവന്‍ ടീമില്‍ മാര്‍ക്വീ താരമായ റൊണാള്‍ഡീന്യോ തന്നെയാണ് മുഖ്യ ആകര്‍ഷണം. കോഴിക്കോട്ട് നാഗ്ജി ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം എത്തിയതിനുശേഷം ബ്രസീല്‍ താരം വീണ്ടും ഇന്ത്യയില്‍ കാലുകുത്തിയിരിക്കുകയാണ്. ബെബെ, കാമിലോ, കരിയോക, ബുരിറ്റോ, അഡോണിയാസ്, മൈക്കല്‍ സില്‍വ, പ്രവീണ്‍ന്ദ്രന്‍ തുടങ്ങിയവരാണ് ടീമിലുള്ളത്. അര്‍ജന്റീനയുടെ വിഖ്യാത സ്‌െ്രെടക്കര്‍ ഹെര്‍നാന്‍ ക്രെസ്‌പോയാണ് കൊല്‍ക്കത്ത ഫൈവ്‌സിന്റെ മാര്‍ക്വീ താരം. സിഡാവോ, അസീസ് സാദ്, ഗബ്രിയോല്‍, സിറില്‌ളോ, മുഹമ്മദ് ഇസ്ലാം, അമിത് പാല്‍, സുബ്രത ഡേ എന്നിവര്‍ക്കൊപ്പം മലയാളിയായ അക്ഷയ് നായരും ടീമിലുണ്ട്.
https://www.facebook.com/Malayalivartha