അര്‍ജന്റീന ദേശീയ ടീമിന്റെ സൗജന്യ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഡിയാഗോ മറഡോണ

ഒരിക്കല്‍ കൂടി അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണ രംഗത്ത്. പ്രതിഫലമില്ലാതെ തീര്‍ത്തും സൗജന്യമായി അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് മറഡോണയുടെ പുതിയ വാഗ്ദാനം. ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ജെറാര്‍ഡോ മാര്‍ട്ടീനോയുടെ ഒഴിവിലേക്ക് അര്‍ജന്റീന പുതിയ കോച്ചിനെ തിരയുന്നുണ്ട്. ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ജെറാര്‍ഡോ മാര്‍ട്ടീനോയുടെ ഒഴിവിലേക്ക് അര്‍ജന്റീന പുതിയ കോച്ചിനെ തിരയുന്നുണ്ട്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ട്ടീനോ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലകനാവാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുള്ള മറഡോണയുടെ രംഗ പ്രവേശനം. ' സാമ്പത്തിക കാരണങ്ങള്‍ കാരണം ഡിയാഗോ സിമയോണി പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതായി അറിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം പണം ഒരു പ്രശ്്‌നമല്ല. സൗജന്യമായി ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്.' സോക്കര്‍ ഇതിഹാസം പറയുന്നു. പലരും കരുതുന്നത് എന്റെ പ്രതിഫലം വളരെ വലുതാണെന്നാണ്. അങ്ങിനെയെങ്കില്‍ മൗറീഞ്ഞോയും ആഞ്ചലോട്ടിയും സിമയോണിയുമൊക്കെയോ? ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാനത്രമാതം പ്രതിഫലം പറ്റുന്ന കോച്ചൊന്നുമല്ല. മറഡോണ പറയുന്നു. 55 കാരനായ മറഡോണ നേരത്തെ 2008 മുതല്‍ 2010 കാലയളവില്‍ ദേശീയ ടീമിന്റെ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. 2010 ലെ ലോകക്കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയോട് 40ത്തിന് പരാജയപ്പെട്ടപ്പോഴാണ് കോച്ച് സ്ഥാനം ഒഴിഞ്ഞത്. പിന്നീട് അല്‍ വാസല്‍ ക്ലബ്ബിന്റെ പരിശീലകനായ ചുമതലയേറ്റെങ്കിലും തികഞ്ഞ പരാജയമായതിനാല്‍ രാജി വെയ്‌ക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha