ആരണ്‍ ഹ്യൂസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം മാര്‍ക്വീ പ്ലയര്‍

ഐഎസ്എല്‍ മൂന്നാം സീണിലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ മാര്‍ക്വീ പ്ലയറായി വടക്കന്‍ അയര്‍ലണ്ട് താരം ആരണ്‍ ഹ്യൂസിനെ നിയമിച്ചു. ന്യൂകാസില്‍, ആസ്റ്റന്‍ വില്ല ടീമുകളുടെ പ്രതിരോധം കാത്തിട്ടുള്ള 36കാരനായ ഹ്യൂസ് 455 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കു ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ന്യൂകാസിലിനായി 205 മത്സരങ്ങളും ആസ്റ്റണ്‍ വില്ലയ്ക്കായി 200 മത്സരങ്ങളും കളിച്ചു.
അയര്‍ലണ്ട് ദേശീയ ടീമിനായി 100ല്‍ അധികം മത്സരങ്ങള്‍ ഹ്യൂസ് കളിച്ചിട്ടുണ്ട്. 2010ല്‍ യൂറോപ്പ ലീഗ് ഫൈനല്‍ കളിച്ച ഫുള്‍ഹാം ടീമിലും ഹ്യൂസ് അംഗമായിരുന്നു. അന്ന് അധികസമയത്ത് അത്‌ലറ്റിക്കോ മാഡ്രിഡിനോടു പരാജയപ്പെട്ടാണ് ഫുള്‍ഹാം പുറത്തായത്. അടുത്തിടെ ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലും അയര്‍ലണ്ടിനായി ഹ്യൂസ് ബൂട്ടണിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha