ഒളിമ്പിക്‌സ് ഫുട്‌ബോള്‍; അര്‍ജന്റീന തോറ്റു, ബ്രസീലിന് ഗോള്‍രഹിത സമനില

ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റൈന്‍ പട യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടു. ആദ്യ പകുതി ഇരുടീമും ഗോള്‍രഹിത പാലിച്ചു. പോര്‍ച്ചുഗല്‍ കൂടുതല്‍ സമയം പന്തു കൈവശം വച്ചപ്പോള്‍ അര്‍ജന്റീന ആക്രമണങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചപ്പോള്‍ പറങ്കിപ്പട ലീഡ് നേടി. 66-ാം മിനിറ്റില്‍ പാസന്‍സിയയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.
കളി അവസാനിക്കാന്‍ 6 മിനിറ്റ് ശേഷിക്കെ പിറ്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 20 വര്‍ഷത്തിനിടെ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയുടെ ആദ്യ തോല്‍വിയാണിത്. ബ്രസീലിന്റെ സ്ഥിതിഗതികളും മറ്റൊന്നായിരുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങി.
സൂപ്പര്‍ താരം നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ മഞ്ഞപ്പട മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. 60മത്തെ മിനിറ്റില്‍ മോത്തോബി മവലാ പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ദക്ഷിണാഫ്രിക്ക ബ്രസീലിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇറാക്കിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിറമാര്‍ന്ന കിരീടങ്ങള്‍ ചൂടിയിട്ടുള്ള ബ്രസീലിന് ഇതുവരെ ഒളിമ്പിക് സ്വര്‍ണം നേടാനായിട്ടില്ല.
https://www.facebook.com/Malayalivartha