റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡറും യുവന്റസിന്റെ താരവുമായ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബിന്റെ ഭാഗമായി. 115.98 മില്യന്‍ ഡോളറിനാണ് അഞ്ചു വര്‍ഷത്തെ കരാര്‍ 23കാരനായ താരം ഒപ്പുവെച്ചത്. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫല തുകയാണിത്.
2013ല്‍ വെയില്‍സ് ഫുട്ബാള്‍ താരം ഗാരത്ത് ബെയ്‌ലുമായി റിയല്‍ മാഡ്രിഡ് ഒപ്പുവെച്ച 110.84 മില്യന്‍ ഡോളറായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് പ്രതിഫലം. പോഗ്ബ-മാഞ്ചസ്റ്റര്‍ കരാറിലൂടെ ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായെന്നും ക്‌ലബ്ബിനെ കുറിച്ച് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും പോഗ്ബ വാര്‍ത്താകുറിപ്പിലൂടെ ആരാധകരെ അറിയിച്ചു.
https://www.facebook.com/Malayalivartha