മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ ടീമിലെ ഇബ്രാഹിമോവിച്ചിന്റെ സഹതാരം

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനോടൊപ്പം കളിക്കുന്നവര്‍ക്ക് സ്വീഡന്‍ ദേശീയ ടീമില്‍ ഇബ്രാഹിമോവിച്ചിനൊപ്പം കളിച്ച പോന്തുസ് കമാര്‍ക്കിന്റെ അപകട മുന്നറിയിപ്പ്. ടീമില്‍ ഒന്നാമനായി മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ലാട്ടന്‍ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഷീല്‍ഡ് ട്രോഫിയില്‍ ലെസ്റ്റര്‍ സിറ്റിയെ ഇബ്രാഹിമോവിച്ചിന്റെ ഗോളില്‍ പരാജയപ്പെടുത്തി യുണൈറ്റഡ് കിരീടമുയര്‍ത്തിയിരുന്നു.
പരിശീലന സമയത്ത് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ സഹകളിക്കാരുമായി അയാള്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുമെന്നും കമാര്‍ക്ക് പറയുന്നു. സ്ലാട്ടന്‍ ഒരിക്കല്‍ പെപ് ഗാര്‍ഡിയോളയെ കളിയാക്കിയത് കാമാര്‍ക്ക് ഓര്‍ക്കുന്നു. മെസ്സിയെ ഉയര്‍ത്തിക്കാട്ടിയതിനാല്‍ ഗാര്‍ഡിയോളയെ 'ഫിലോസഫര്‍' എന്ന് വിളിച്ചാണ് കളിയാക്കിയത്. ഇബ്രാഹിമോവിച്ചിന് എതിരെ വന്നാല്‍ അത് ആരായാലും അവരെ കൈയ്യേറ്റം ചെയ്യാന്‍ പോലും മടിക്കില്ലെന്ന് മുന്‍ സഹതാരം ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha