പെഡോള്‍സ്‌കി വിരമിച്ചു

ജര്‍മന്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് പെഡോള്‍സ്‌കി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പോളിഷ് വംശജനായ 31കാരന്‍ 2014 ലെ ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ടീമിലെ അംഗമാണ്. ജര്‍മനിക്കായി 129 മത്സരങ്ങളില്‍ നിന്നും 48 ഗോളുകള്‍ പോള്‍ഡി എന്ന് വിളിപ്പേരുളള താരം നേടിയിട്ടുണ്ട്. 2016 യൂറോകപ്പില്‍ സ്ലൊവാക്യക്കെതിരായാണ് പോള്‍ഡി അവസാനമായി കളിച്ചത്. അന്ന് മൂന്ന് ഗോളുകള്‍ക്ക് ജര്‍മനി ജയിച്ചിരുന്നു.
ബയേണ്‍ മ്യൂണിക്, ആഴ്‌സനല്‍ എന്നീ ക്ലബുകള്‍ക്കായി കളിച്ചിരുന്ന പോള്‍ഡി അവസാനം ഗലാറ്റസാറേ ക്ലബ് താരമായിരുന്നു.
https://www.facebook.com/Malayalivartha