മെസ്സിയുടെ വിരമിക്കല്‍ ഒരു തന്ത്രമായിരുന്നു: മറഡോണ

ലയണല്‍ മെസി വിരമിക്കല്‍ നാടകം കളിക്കുകയായിരുന്നു എന്ന് അര്‍ജന്റൈന്‍ മുന്‍ നായകന്‍ ഡിയേഗോ മറഡോണയുടെ കടുത്ത വിമര്‍ശനം. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മാറഡോണ ആക്ഷേപിച്ചു.
ജൂണില്‍ ശതാബ്ധി കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തോല്‍വി സാധാരണമാണെന്നും മെസി വിരമിക്കേണ്ടെന്നും അന്ന് മറഡോണയടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍, അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ ഉള്‍പ്പെടെയുള്ള ആവശ്യത്തെത്തുടര്‍ന്ന് മെസി തന്റെ തീരുമാനം ഉപേക്ഷിച്ച് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചു.
അഞ്ചു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ മെസിയും അര്‍ജന്റൈന്‍ ടീമിന്റെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മെസി അര്‍ജന്റീനയ്ക്കായി കളിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലുകളിലാണ് അര്‍ജന്റീന തുടര്‍ പരാജയത്തിന്റെ കൈപ്പുനീര്‍ രുചിച്ചത്.
https://www.facebook.com/Malayalivartha