യുവേഫയുടെ ഗോള്‍ ഓഫ് ദി ഇയര്‍ മെസ്സി എ.എസ് റോമക്കെതിരെ നേടിയ ഗോള്‍

കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമക്കെതിരെ മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ ഇയര്‍. ചാമ്പ്യന്‍സ് ലീഗില്‍ 61ന് റോമയെ തോല്‍പിച്ച മത്സരത്തിലാണ് ബാഴ്‌സ താരത്തിന്റെ മനോഹര ഗോള്‍ പിറന്നത്. നവംബറില്‍ നൂകാമ്പില്‍ നടന്ന മത്സരത്തില്‍ നെയ്മറിനും ലൂയി സുവാരസിനുമൊപ്പം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോളി വോയ്‌സിഷ് സെസ്‌നിയെ മറികടന്ന് മെസ്സി വലകുലുക്കിയത്. 26 പാസുകള്‍ക്കൊടുവിലായിരുന്നു ഈ ഗോള്‍.
https://www.facebook.com/Malayalivartha