സിറ്റിക്കും ബാഴ്സയ്ക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സിലോണയ്ക്കും ജയം. പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചത്. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോളുകളും ഫെര്‍ണാണ്ടിഞ്ഞോ ഒരു ഗോളും നേടി. വെസ്റ്റ് ഹാമിനായി മിലാച്ചി അന്റോണിയോ ആശ്വാസ ഗോള്‍ മടക്കി. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒന്‍പത് പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ് ലീഗില്‍.
സ്പാനിഷ് ലീഗില്‍ എവേ മാച്ചിനിറങ്ങിയ ബാര്‍സിലോനയ്ക്ക് കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. കേവലം ഒരു ഗോളിന് കഷ്ടിച്ചാണ് അത്ലറ്റികോ ബില്‍ബാവോയ്ക്കെതിരെ ജയം നേടിയത്. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിക്കിലൂടെയായിരുന്നു ബാഴ്‌സയുടെ വിജയ ഗോള്‍. രണ്ടു മത്സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.
https://www.facebook.com/Malayalivartha