നിറകണ്ണുകളുമായി ഷൈ്യ്ന്‍സ്റ്റീഗര്‍ മടങ്ങി

12 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതം അവസാനിച്ചിരിക്കുന്നു. ബാസ്റ്റ്യന്‍ ഷൈ്യ്ന്‍സ്റ്റീഗര്‍ എന്ന യോദ്ധാവ് തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഫിന്‍ലാന്‍ഡിനെതിരെ വിജയവുമായി അന്താരാഷ്ട്ര ഫുട്ബാളിനോട് വിടചൊല്ലി. യൂറോ കപ്പിലെ തോല്‍വിയോടെ തന്നെ വിരമിച്ച ഷൈ്യ്ന്‍സ്റ്റീഗറിന് ജര്‍മ്മന്‍ കോച്ച് ജോക്കിം ലോയാണ് വിടവാങ്ങല്‍ മത്സരത്തിന് അവസരമൊരുക്കിയത്.
കളിയില്‍ മാക്‌സ് മേയറിന്റെയും മെസൂട് ഓസിലിന്റെയും പിന്‍ബലത്തില്‍ 2-0 ന് ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ബയണ്‍ മ്യുണിക്ക് അക്കാഡമിയിലൂടെ വളര്‍ന്ന് വന്ന ഷൈ്യ്ന്‍സ്റ്റീഗര്‍ 120 മത്സരങ്ങളില്‍ നിന്നും 24 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014-ഇല്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഷൈ്യ്ന്‍സ്റ്റീഗര്‍ വാരിക്കൂട്ടി.
17 വര്‍ഷം ബയണ്‍ മ്യുണിക്കിനായി ബൂട്ടണിഞ്ഞ ബാസ്റ്റിയന്‍ ഈയിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. എന്നാല്‍ ജോസ് മൗറിഞ്ഞോ എന്ന പരിശീലകന്റെ വരവോടു കൂടി യുണൈറ്റഡ് വിടാനൊരുങ്ങുകയാണ് ഷൈ്യ്ന്‍സ്റ്റീഗര്‍. വിടവാങ്ങല്‍ പ്രസംഗത്തില്‍ നിറ കണ്ണുകളോടെ വികാരാധീനനായ ഷൈ്യ്ന്‍സ്റ്റീഗറിനെ കണ്ട ആരാധകര്‍ പോലും ഒരു നിമിഷത്തേക്ക് കരഞ്ഞു പോയി.
https://www.facebook.com/Malayalivartha