ഈ സ്‌നേഹമാണ് പന്തുകളിയെ വ്യത്യസ്ഥമാക്കുന്നത്, കാന്‍സര്‍ ബാധിച്ച് മരണം വരിച്ച ആരാധകന് സ്‌റ്റേഡിയം സമര്‍പ്പിച്ച് ജര്‍മ്മന്‍ ക്ലബ് ഡാംസ്റ്റാറ്റ്

സ്‌റ്റേഡിയം ആരാധകന് സമര്‍പ്പിച്ച് ജര്‍മ്മനിയിലെ ബുന്ദസ്‌ലിഗ ക്ലബ്ബായ ഡാംസ്റ്റാറ്റ്. കാന്‍സര്‍ രോഗത്തോട് പൊരുതി ചെറുപ്രായത്തില്‍ തന്നെ മരണത്തിനു കീഴടങ്ങിയ ആരാധകന് ഇതിലും നല്ലൊരു ആദരവ് ലഭിക്കില്ല.
ജര്‍മ്മന്‍ ക്ലബ് ഡാംസ്റ്റാറ്റാണ് 26ആം വയസ്സില്‍ മരണപ്പെട്ട ആരാധകന്‍ ജോനാഥന്‍ ഹെയിംസിന്റെ പേര് സ്വന്തം സ്‌റ്റേഡിയത്തിന് നല്‍കിയത്. നിലവിലുള്ള സ്‌പോണ്‍സര്‍മാരുമായി സംസാരിച്ച് കരാറിലെത്തിയ ശേഷമായിരുന്നു പേരുമാറ്റം.
കാന്‍സര്‍ ബാധിച്ച കുട്ടികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലാഭരഹിത സംഘടനയായ ഡു മസ്റ്റ് കാംപ്‌ഫെനാണ് പേരുമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ക്ലബ് ആരാധകര്‍ക്ക് ഉത്തേജനം പകരുന്നതാണ് പേരുമാറ്റം. ചെറുപ്പത്തില്‍ തന്നെ രോഗം ബാധിച്ച ജോനാഥന്‍ ഡാംസ്റ്റാറ്റിന്റെ കടുത്ത ആരാധകനായിരുന്നു. പേരുമാറ്റം ടീമിന്റെ പോരാട്ടത്തിന് ഉണര്‍വ് നല്‍കുന്നതാണെന്ന് നായകന്‍ എയ്റ്റാക് സുലു പറഞ്ഞു. ബുന്ദസ്‌ലിഗയില്‍ നിലനില്‍ക്കാന്‍ ഇത് സഹായകമാവുമെന്നും സുലു കൂട്ടിച്ചേര്‍ത്തു.
1898ല്‍ സ്ഥാപിതമായ ഡാംസ്റ്റാറ്റ് ഫുട്‌ബോള്‍ ക്ലബ് കഴിഞ്ഞ സീസണിലാണ് ബുന്ദസ്‌ലിഗയില്‍ എത്തിയത്.
https://www.facebook.com/Malayalivartha