മെസ്സിയുടെ മകന്‍ തിയാഗോ ബാഴ്‌സയുടെ ബേബി അക്കാഡമിയില്‍

ആധുനിക ഫുട്‌ബോളിലെ വിസ്മയതാരമായ ലയണല്‍ മെസ്സിയുടെ പാത പിന്തുടര്‍ന്ന് മകന്‍ തിയാഗോയും. മെസ്സിയുടെ മകന്‍ തിയാഗോ ബാഴ്‌സയുടെ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ന്നു. മൂന്നുവയസ്സുകാരന്‍ തിയാഗോ ബാഴ്‌സയുടെ പുതിയ ബേബി ടീമിലാണ് അംഗമായത്. മൂന്നിനും ആറിനും ഇടയില്‍ പ്രായമുളള കുട്ടികളാണ് ബേബി ടീമിലുള്ളത്.
ഇതുവരെ ആറുവയസ്സുമുതലായിരുന്നു അക്കാഡമിയില്‍ പ്രവേശനം. വളരെ ചെറുപ്പത്തിലെ കളിപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്‌സ ബേബി അക്കാഡമി തുടങ്ങിയത്. ബാഴ്‌സയില്‍ മെസ്സിക്കൊപ്പം സ്ഥിരസാന്നിധ്യമാണ് തിയാഗോ.
നേരത്തേ, മകനെ ഫുട്‌ബോളിലേക്ക് അയക്കാന്‍ താല്‍പര്യമില്ലെന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാല്‍ ബാഴ്‌സ ബേബി അക്കാഡമി തുടങ്ങിയതോടെ മെസ്സി തീരുമാനം മാറ്റുകയായിരുന്നു. മെസ്സിയും ബാഴ്‌സ അക്കാഡമിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയത്.
https://www.facebook.com/Malayalivartha