ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ മാഞ്ചസ്റ്റര്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടം

നാളെയാണ് കളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ മത്സരം. ഇത്തവണത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇരു ടീമുകളിലേയും പരിശീലകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരം കൂടിയാണ് നാളത്തേത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ ജോസ് മൗറിഞ്ഞോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം.
ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം ഒഴുക്കി തന്നെയാണ് ഇരു ടീമുകളുടെയും വരവ്. സ്‌ട്രൈക്കര്‍മാരായ ഇബ്രാഹിമോവിച്ചിനെയും അറ്റാക്കിങ് മിഡ്ഫീല്‍ഡറായ പോള്‍ പോഗ്ബയെയും ടീമിലെത്തിച്ചാണ് മൗറിഞ്ഞോ യുണൈറ്റഡിന്റെ മൂര്‍ച്ച വര്‍ദ്ധിപ്പിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയിലെ ത്രയത്തെ സൃഷ്ടിക്കാനായി.
മറുവശത്ത് ഗാര്‍ഡിയോളയും തന്ത്രങ്ങള്‍ മെരുക്കിക്കഴിഞ്ഞു. സെയിനിനെയും ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയെയും പെപ് ടീമിലെത്തിച്ചു. എന്നാല്‍ പരുക്കേറ്റ അഗ്വേറയും സെയിനും ഇന്ന് കളിക്കില്ല. ഇരു ടീമുകളും കളിച്ച മൂന്നു കളികളും വിജയിച്ച് 9 പോയിന്റ് കരസ്ഥമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha