സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവന്തപുരത്തിന് കിരീടം

എറണാകുളം അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 18 ാം മത് സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മലപ്പുറത്തെ തോല്‍പിച്ചാണ് തിരുവനന്തപുരം ചാമ്പ്യന്‍മാരായത്. കിരണ്‍ദാസ് റോബിന്‍ റിച്ചാര്‍ഡ് എന്നിവരാണ് മത്സരത്തിലില്‍ ലക്ഷ്യം കണ്ടെത്താനായി പോരാടിയത്.
അഞ്ചാം മിനിറ്റിച്ചും 61ാം മിനിറ്റിലുമാണ് തിരുവന്തപുരം ഗോള്‍ നേടിയത്. ഇതിനിടെ മലപ്പുറം തിരിച്ചടിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
അതേസമയം, മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഇടുക്കി ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് കോട്ടയത്തെ തോല്‍പിച്ചു. ഇടുക്കിക്ക് വേണ്ടി അഭിറാം, ജിതിന്‍ എന്നിവര്‍ ഹാട്രിക് നേടി. പ്രെയിസ് പി വര്‍ഗീസ് കോട്ടയത്തിന്റെ ആശ്വാസ ഗോള്‍ നേടി. വിജയികള്‍ക്ക് ഹൈബി ഈഡന്‍ എംഎല്‍എ ട്രോഫികള്‍ സമ്മാനിച്ചു.
https://www.facebook.com/Malayalivartha