ട്രെയിന്‍ അപകടത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ടു; പരിമിതികള്‍ മറികടന്ന് ഫുട്‌ബോള്‍ കളിക്കുന്നു; സ്വപ്‌നം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഈ അത്ഭുതപ്രതിഭക്കൊരു ബിഗ് സല്യൂട്ട്. ഒരു മികച്ച് ഫുട്‌ബോള്‍ താരമാകണമെങ്കില്‍ കാലുകള്‍ക്ക് വേഗതയുണ്ടാകണം. അല്ലെങ്കില്‍ രണ്ടു കാലുകള്‍ തന്നെ ഉണ്ടാകണം. കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എങ്ങനെ ഒരു ഫുട്‌ബോള്‍ താരമാകാന്‍ സാധിക്കും? അത്തരത്തില്‍ ഒരു സാധ്യതയുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് 22 കാരനായ മുഹമ്മദ് അബ്ദുള്ള. ട്രെയിന്‍ അപകടത്തില്‍ രണ്ടു കാലും നഷ്ടപ്പെട്ട അബ്ദുള്ള ഒരു മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്. തന്റെ പരിമിതികളെ മനോബലം കൊണ്ട് നേരിടുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകണമെന്നാണ് ആഗ്രഹം. വീട്ടില്‍ നിന്നും പീഡനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സുഹൃത്തുക്കളുടെ പിന്തുണ ആവോളമുണ്ട്.
ബംഗ്ലാദേശിലെ ധാക്ക സ്വദേശിയാണ് മുഹമ്മദ്. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച മുഹമ്മദ് ബാപ്പക്കും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. പത്ത് വയസ് പ്രായമുള്ളപ്പോഴായിരുന്നു ട്രെയിന്‍ അപകടത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ടത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്ന് മുഹമ്മദ് പറയുന്നു. അപകടത്തിന് ശേഷം രണ്ടാനമ്മയ്ക്ക് തന്നെ നോക്കാന്‍ കഴിയില്ലെന്നായി. പീഡനങ്ങള്‍ വര്‍ദ്ധിച്ചു വന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീടുവിട്ടിറങ്ങി. വയറു നിറയ്ക്കാന്‍ ഭിക്ഷയെടുത്തു. കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു വീടെടുത്തു. ഇപ്പോള്‍ മുത്തശ്ശിക്കൊപ്പമാണ് താമസം.
കാലുകള്‍ നഷ്ടപ്പെട്ടതിനാല്‍ നിരവധി ജോലികള്‍ അബ്ദുള്ളയുടെ കൈകളില്‍ നിന്നും വഴുതിപ്പോയി. ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ജോലി തരപ്പെട്ടു. പോര്‍ട്ടലിന്റെ ജോലിയായിരുന്നു അത്. തന്നെക്കാള്‍ ഭാരമുള്ള ലഗ്ഗേജുകള്‍ ചിന്നുകൊണ്ട് സ്‌റ്റേഷനിലെത്തിക്കണം. വയറിന്റെ നിലവിളി കൂടിവന്നതോടെ തന്റെ ബുദ്ധിമുട്ടുകള്‍ വകവെയ്ക്കാതെ മുഹമ്മദ് തന്റെ കൈകളില്‍ ഭാരമേന്തി. കിട്ടുന്നതില്‍ നിന്നും ഒരു ചെറിയ തുക മാറ്റിവെയ്ക്കാനും മുഹമ്മദ് ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha