അങ്കത്തിന് ആരോമല്‍ തയ്യാര്‍: മികച്ച പ്രകടനവുമായി വിജയന്റെ മകന്‍: നിര്‍ധനയുവതികളുടെ മംഗല്യനിധിയിയ്ക്ക് വേണ്ടി അവര്‍ വീണ്ടും ഒരുമിച്ചു

അച്ഛന്റെ പിന്‍ഗാമിയാകാന്‍ മകന്‍ യോഗ്യനെന്നു തെളിയിച്ച കാല്‍പ്പന്തുകളി. കേരളത്തിന്റെ കളിമൈതാനങ്ങളെ ഇളക്കിമറിച്ച ആ പഴയ പടക്കുതിരകള്‍ ഐഎം വിജയനും സിവി പാപ്പച്ചനും ഒരുമിച്ച് ബൂട്ട് കെട്ടിയത് നിര്‍ധനയുവതികളുടെ മംഗല്യനിധിയി കണ്ടെത്താന്‍.
ചാലക്കുടിയില്‍ ചൗക്ക മരിയന്‍ ചാരിറ്റീസ് നിര്‍ധനരായ യുവതികളുടെ മംഗല്യനിധിയിലേക്ക് തുക കണ്ടെത്താന്‍ നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിലാണ് സേവനസന്നദ്ധതയുടെ വീറും വാശിയും പ്രകടമായത്. സിനിമാല, മരിയന്‍ ചാരിറ്റി ടീമുകളായി തിരിഞ്ഞായിരുന്നു കളി. മൂന്നു ഗോള്‍ വീതം നേടി ഇരുടീമുകളും സമനിലയിലെത്തി. ഒടുവില്‍ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ പറത്തിവിട്ട് സിനിമാല ടീം ജേതാക്കളായി.
രണ്ടു ചേരിയിലുമുള്ളവര്‍ ഒരേ ലക്ഷ്യത്തിനായിരുന്നു ഗോള്‍ വലയം കുലുക്കിയത് – മംഗല്യനിധി ധനസമാഹരണം. കാല്‍പ്പന്തുകളിയില്‍ മാന്ത്രികത തീര്‍ത്ത അച്ഛനും മകനും എതിര്‍ ടീമുകളില്‍ നിരന്ന് ഏറ്റുമുട്ടിയെന്നത് മറ്റൊരു പ്രത്യേകത. ഐ.എം. വിജയനും അദ്ദേഹത്തിന്റ മകന്‍ ആരോമലുമാണ് വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി ജഴ്‌സിയണിഞ്ഞ് കളിക്കളത്തില്‍ ഏറ്റുമുട്ടിയത്. സിനിമ, മിമിക്രി രംഗത്തെ താരം സുബി സുരേഷ് അവതാരികയായി എത്തിയതോടെ കളിക്കളത്തിലും പുറത്തും ഒരേ സമയം പൊട്ടിച്ചിരികള്‍ പടര്‍ന്നു. ഒപ്പം പ്രമോദ് മാളയും അവതാരകനായി എത്തിയിരുന്നു.
സിനിമാല ടീമിന്റെ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ആയിരുന്നു. സി.വി. പാപ്പച്ചനായിരുന്നു മരിയന്‍ ചാരിറ്റി ടീം ക്യാപ്റ്റന്‍. നടന്‍ സാജു കൊടിയന്‍ സിനിമാല ടീമിന്റെ ഗോള്‍മുഖം കാക്കാനെത്തി. സിനിമാല ടീമിനു വേണ്ടി ബൈജു ജോസാണ് മൂന്നു ഗോള്‍ പായിച്ചത്. മരിയന്‍ ചാരിറ്റി ടീമിനു വേണ്ടി കലാഭവന്‍ ജോഷി ഒരു ഗോളും ആരോമല്‍ ഒരു ഗോളും സുബിന്‍ മറ്റൊരു ഗോളും നേടി. ഐ.എം. വിജയന്‍ ഗോളൊന്നും നേടാതിരുന്നപ്പോള്‍ വിജയന്റെ ടീമിനെതിരെ ഒരു ഗോള്‍ നേടി വിജയന്റെ മകന്‍ ആരോമല്‍ മികച്ച പിന്‍ഗാമിയെന്നു തെളിയിച്ചു.
സിനിമാല ടീമില്‍ ഐ.എം. വിജയന്‍ (ക്യാപ്റ്റന്‍), സാജു കൊടിയന്‍ ഗോള്‍ കീപ്പര്‍, ഡോ. മനു മാത്യു, സിബു മാള, പ്രമോദ് മാള, ബൈജു ജോസ്, കണ്ണാപ്പി എന്നിവരായിരുന്നു കളിക്കാര്‍. മരിയന്‍ ചാരിറ്റി ടീമില്‍ സി.വി. പാപ്പച്ചനു (ക്യാപ്റ്റന്‍) പുറമെ രാജീവ് കലാഭവന്‍, റഷീദ്, ആരോമല്‍, ഷിബിന്‍ ലാല്‍, റോയ് പൗലോസ്, സുബിന്‍ എന്നിവരും കളിക്കാനിറങ്ങി. രാജ്യാന്തര ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണിയും എത്തിയിരുന്നു. മല്‍സരത്തിന്റെ ഉദ്ഘാടനവും മംഗല്യനിധി കൂപ്പണ്‍ വിതരണോദ്ഘാടനവും ബി.ഡി. ദേവസി എംഎല്‍എ നിര്‍വഹിച്ചു.
പ്രസിഡന്റ് മത്തായി കാനംകുടം അധ്യക്ഷത വഹിച്ചു. 30 നിര്‍ധന കുടുംബങ്ങള്‍ക്ക് 2,000 രൂപയുടെ ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha